0%

Chapter Title : യുകെ ഡയറിസ് 1 [AJ Blake]

Author : AJ Blake 🖤 Read All Parts 76.6K

വാങ്ങി കുടിച്ചു. ചേച്ചി ആപ്പിൾ ജ്യൂസ് വാങ്ങുന്നത് കണ്ടു. ചെക്കനെ നോക്കുമ്പോൾ ചെക്കൻ അപ്പോഴേക്കും ഫോണും നോക്കിയിരിക്കുകയാണ്. അല്പം കോഫി കുടിച്ചപ്പോഴേക്കും എനിക്കൊരു ചെറിയതോതിൽ സമാധാനം വന്നിരുന്നു. ഞാൻ വീണ്ടും പതിയെ കണ്ണുകൾ മുടി പക്ഷേ കോഫിയുടെ പവർ കൊണ്ടാണോ എന്നറിയില്ല എനിക്ക് ഉറക്കം വരുന്നില്ല.

കുറെയൊക്കെ കണ്ണുകൾ അടച്ചു കിടക്കാൻ ശ്രമിച്ചെങ്കിലും അതൊക്കെ വിഫലമായി മാറുകയായിരുന്നു. ഞാനെൻറെ മുന്നിലുള്ള സ്ക്രീനിൽ നോക്കുമ്പോൾ ഇനിയും ഒന്നരമണിക്കൂർ സമയമുണ്ട് ലണ്ടനിൽ എത്താൻ. അല്പസമയം കഴിഞ്ഞ് ഞാൻ സൈഡിലേക്ക് നോക്കുമ്പോൾ കണ്ണുകൾ അടച്ചു കിടക്കുന്ന ചേച്ചിയാണ് കണ്ടത്.

അപ്പോഴാണ് ഞാൻ ശരിക്കും അവരെ ശ്രദ്ധിച്ചത് കണ്ടാൽ തന്നെ ഒരു തനി നാട്ടിൻപുറത്തുകാരിയെ സൂചിപ്പിക്കുന്ന വണ്ണം മുഖശൈലി. കണ്ണുകൾ അടച്ചവർ കിടക്കുമ്പോൾ അവരിലെ നിഷ്കളങ്കത അവരുടെ മുഖത്ത് തെളിഞ്ഞു കാണുന്നതുപോലെ എനിക്ക് തോന്നി.

ഞാൻ വേഗം തന്നെ നോട്ടം മാറ്റി എൻറെ മൊബൈൽ എടുത്ത് ഡൗൺലോഡ് ചെയ്തു വച്ചിരുന്ന സിനിമ കാണാൻ തുടങ്ങി. ഏറെ നേരത്തെ യാത്രയ്ക്കുശേഷം ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോകുന്നു എന്ന അനൗൺസ്മെൻറ് വന്നു. അനൗൺസ്മെൻറ് കേട്ടിട്ടാവണം ചേച്ചിയും ഉറക്കം എണീറ്റു എന്നെ നോക്കി ചിരിച്ചു.

ചേച്ചി: ഞാൻ നല്ല ഉറങ്ങിപ്പോയെടാ നമ്മൾ എത്താനായോ?

ഞാൻ: ആ എത്തുന്നതേയുള്ളൂ ചേച്ചി ഇപ്പൊ അനൗൺസ്മെൻറ് വന്നതേയുള്ളൂ.

അപ്പോഴേക്കും എഹോസ്റ്റേഴ്സ് അതിലൂടെ വന്നു എല്ലാരോടും സീറ്റ് ബെൽറ്റ് ഇടാൻ നിർദ്ദേശം നൽകി.

ചേച്ചി ഉടനെ തന്നെ മോനെ നേരെയാക്കി സീറ്റ് ബെൽറ്റ് ഇട്ട് ചേച്ചിയും സീറ്റ് ബൾബ് ഉറപ്പുവരുത്തി റെഡിയായിരുന്നു. ഞാനെൻറെ സീറ്റ് ബെൽറ്റ് ഇട്ടിരുന്നു.

അങ്ങനെ ഏഴുമണിക്കൂർ യാത്രകൾക്ക് ശേഷം

💬 Comments

View all comments