0%

Chapter Title : യുകെ ഡയറിസ് 1 [AJ Blake]

Author : AJ Blake 🖤 Read All Parts 76.6K

എടുത്തോണ്ട് പോവുകയും ചെയ്തു. ഇതിനിടയിൽ ഞങ്ങൾ തമ്മിൽ അത്യാവശ്യം കമ്പനിയായി. ചേച്ചിയും എന്നെപ്പോലെ നല്ലപോലെ സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് എനിക്ക് മനസ്സിലായി.

ഞാൻ പൊതുവേ അങ്ങനെയാണ് എല്ലാരും ആയിട്ട് നല്ല രീതിയിൽ തന്നെ ബന്ധം സ്ഥാപിക്കാൻ എനിക്ക് പണ്ടുമുതലേ കഴിഞ്ഞിരുന്നു. പക്ഷേ അതിൽ പലതും അവസാനം എനിക്ക് കൊല്ലാപ്പായി മാറുകയും ചെയ്തിട്ടുണ്ട്. എനിക്ക് ആരെയും തന്നെ അറിഞ്ഞുകൊണ്ട് പറ്റിക്കാൻ പറ്റില്ല.

കാണിക്കുന്ന സ്നേഹവും മര്യാദയും ആത്മാർത്ഥതയോടു കൂടി തന്നെയായിരിക്കും. അതുകൊണ്ടൊക്കെയാവും കൂടെ നിന്നവരൊക്കെ നല്ല മുട്ടൻ പണിയും തന്നിട്ട് പോയപ്പോഴും ഞാൻ പലതും അറിയാണ്ട് പോയത്.

ഇന്ന് ഞാൻ ഈ ഫ്ലൈറ്റിൽ ഇരിക്കുന്നത് പോലും അങ്ങനെ പലരെയും എൻറെ ജീവിതത്തിൽ ഞാൻ വിശ്വസിച്ചത് കൊണ്ടും കൂടെ കൂട്ടിയത് കൊണ്ടും ആണ്.

ഇതിനിടയിൽ പലവട്ടം ചെക്കൻ കരഞ്ഞപ്പോഴും യൂട്യൂബിൽ സേവ് ചെയ്തു വെച്ച വീഡിയോയും എല്ലാം കാണിച്ച് ചേച്ചി അവനെ സമാധാനപ്പെടുത്തി. ഇതിനിടയിൽ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വീണു.

നീണ്ട ഉറക്കത്തിനുശേഷം ചെക്കന്റെ കരച്ചിൽ കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. എൻറെ ഉറക്കം ഒട്ടും തന്നെ ശരിയായില്ല. എനിക്ക് നല്ല തലവേദന പോലെ തോന്നി. എൻറെ ഇരുത്തം കണ്ടിട്ടാവണം ബുദ്ധിമുട്ടാവുന്നുണ്ടല്ലേ എന്ന് ചേച്ചി എന്നോട് ചോദിച്ചു.

ഞാൻ: അല്ല ചേച്ചി ഇതൊക്കെ ലൈഫിൽ സാധാരണ അല്ലേ. പിള്ളേർക്ക് ഫ്ലൈറ്റ് യാത്രയൊക്കെ അഡ്ജസ്റ്റബിൾ ആവണമെന്നില്ലല്ലോ.

എൻറെ പക്വത പൂർവമായ ഉത്തരം കേട്ടപ്പോൾ ചേച്ചിക്ക് അൽപ്പം സമാധാനമായി. എൻറെ തലവേദന അറിഞ്ഞതുകൊണ്ടാവണം ദൈവം എന്റെ മുന്നിൽ വീണ്ടും എയർഹോസ്റ്റസ്മാരെ കോഫി ജ്യൂസ് ഒക്കെ ആയിട്ട് വിട്ടത്.

ഞാൻ വേഗം തന്നെ ഒരു കോഫി

💬 Comments

View all comments