Chapter Title : യുകെ ഡയറിസ് 2 [AJ Blake]
ചിന്തയായിരുന്നു എനിക്ക്. ശരിക്കും പറഞ്ഞാൽ പഠിക്കാൻ വരുന്നതിനേക്കാൾ ജോലി നോക്കി വന്നു എന്ന് വേണം എൻറെ കാര്യത്തിൽ പറയാൻ. അങ്ങനെ ഞാൻ ഓരോന്ന് ആലോചിച്ചു വീട്ടിലെത്തുമ്പോൾ അനു ഡോർ തുറന്ന് പുറത്തേക്കിറങ്ങുകയാണ്.
ആ സാർ എത്തിയോ...
ക്ലാസ് ഒക്കെ കഴിഞ് ഇപ്പോൾ വന്നതേയുള്ളൂ..
എന്നാൽ ശരിയടാ എനിക്ക് ഷിഫ്റ്റിന് പോകാൻ സമയമായി നമുക്ക് നാളെ കാണാം.
അങ്ങനെ അവൾ എനിക്ക് ബൈ പറഞ്ഞു പുറത്ത് അവളെ വിളിക്കാൻ വന്ന കാറിൽ കയറിപ്പോയി.
അനു ഇവിടെ അടുത്തുള്ള വേയർ ഹൗസിൽ ആണ് ജോലി ചെയ്യുന്നത് . വൈകുന്നേരം 6 മണി മുതൽ വെളുപ്പിന് നാലുമണിവരെയാണ് ഡ്യൂട്ടി. ഇവിടന്ന് അഞ്ചരയ്ക്ക് അവളെ വിളിക്കാൻ കാർ വരും. അവിടെത്തന്നെ വർക്ക് ചെയ്യുന്ന കാറുള്ള ആരെങ്കിലും ഇതുപോലെ അങ്ങോട്ട് ജോലിക്ക് പോകുന്ന ആൾക്കാർക്ക് ചെറിയ കാശ് വാങ്ങി ടാക്സി സർവീസ് പോലെ നടത്തുന്നത് പതിവാണ്. അങ്ങോട്ട് പോകുന്ന മൂന്ന് പേരെ കിട്ടിയാൽ അയാൾക്ക് അയാളുടെ പെട്രോൾ കാശിനു പുറമേ പത്തിരുപത് പൗണ്ട് കിട്ടും. അവിടെത്തന്നെ എനിക്കും ഒഴിവ് വന്നാൽ ജോലി ശരിയാക്കി തരാമെന്ന് അനു പറഞ്ഞിരുന്നു.
ഞാൻ അകത്തു കയറി റൂമിൽ ചെന്ന് ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു നേരെ ബാത്റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് അപ്പ് ആയി വന്നപ്പോൾ സുമി അടുക്കളയിൽ ചായ വയ്ക്കുവാൻ നിൽക്കുവാണ്. എന്നെ കണ്ടതും ചിരിച്ചശേഷം ചായ എടുക്കട്ടെ എന്ന് ചോദിച്ചു. ഞാൻ ചായ വന്നിട്ട് ഇട്ടുകൊള്ളാമെന്നു പറഞ്ഞെങ്കിലും അവൾ എനിക്കും കൂടി ഒരു ഗ്ലാസ് ചായ നീട്ടി. അങ്ങനെ ഞങ്ങൾ രണ്ടുപേരും ആ ചായയുമായി ഹാളിൽ
💬 Comments
View all comments