Chapter Title : യുകെ ഡയറിസ് 2 [AJ Blake]
ഡോർ തുറന്നു വന്ന് കൊണ്ടിരിക്കുന്നു. അതിൽനിന്നും വന്ന ഒരാൾ നേരെ ഞങ്ങളുടെ സീറ്റിൽ അടുത്ത് വന്ന് എൻറെ ഇപ്പുറം ഇരുന്നു.
മലയാളി ആണല്ലേ... വന്ന ഉടൻ തന്നെ അവൻ എന്നോട് ചോദിച്ചു
അതെ എങ്ങനെ മനസ്സിലായി.
വർഗം വർഗത്തെ തിരിച്ചറിയും എന്നല്ലേ മച്ചാ...
സഞ്ജു എന്താണ് അവന്റെ പേര്. കൊച്ചിക്കാരനാണ്. അങ്ങനെ ഞങ്ങൾ മൂന്നുപേരും അന്നത്തെ ഏകദേശം ഉള്ള എല്ലാ ക്ലാസിലും ഒരുമിച്ച് ആയിരുന്നു. ലാസ്റ്റ് ഹവർ ഞങ്ങളുടെ സ്പെഷ്യലൈസ്ഡ് കോഴ്സുകൾ ആയതുകൊണ്ട് ഞാനും അവളും ഒരുമിച്ചായിരുന്നു. സഞ്ജുവിന് വേറെ ക്ലാസ് ആയിരുന്നു. ക്ലാസ് കഴിഞ്ഞ് മീറ്റ് ചെയ്യാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.
ഞങ്ങളുടെ സബ്ജക്ട് നടക്കുന്ന ക്ലാസിലേക്ക് ഞങ്ങൾ കയറുമ്പോൾ ഇന്ത്യക്കാരെന്നു പറയാൻ ഞാനും അവൾ മാത്രമേ ഉള്ളൂ. ബാക്കിയിരിക്കുന്ന 10 15 എണ്ണവും ആഫ്രിക്ക ആണ്. അങ്ങനെ എങ്ങനെയൊക്കെ 2 മണിക്കൂർ തള്ളി നീക്കിയശേഷം ക്ലാസ് കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി. ഞങ്ങൾ കുറച്ചു ദൂരം മുന്നോട്ടു നടക്കുമ്പോൾ സഞ്ജു ഞങ്ങളെ അടുത്തേക്ക് വന്നു.
ഒന്നും പറയണ്ട മച്ചാ ക്ലാസിൽ ഒരു മലയാളി പോലുമില്ല. എന്തിന് ഒരു ഇന്ത്യക്കാരൻ പോലുമില്ല. സഞ്ജുവിന്റെ വിഷമം മുന്നോട്ടുവച്ചു.
ഇങ്ക മട്ടും എന്നെ നാങ്ക രണ്ടുപേർ മട്ടും താൻ ഇന്ത്യൻസ്. നേഹ അവളുടെ പരിഭവം പറഞ്ഞു.
കുറച്ചുനേരം അവിടെ നിന്ന് സംസാരിച്ച ശേഷം ഞങ്ങൾ അടുത്തുള്ള ഒരു ഫ്രൈഡ് ചിക്കൻ ഷോപ്പിൽ കയറി. അവിടെ നിന്നും ഫുഡ് കഴിച്ചു ഞങ്ങൾ പരസ്പരം നമ്പറുകൾ കൈമാറി അവരവരുടെ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് നടക്കുന്ന വഴിയിൽ എങ്ങനെ ജോലി ശരിയാക്കും എന്നുള്ള
💬 Comments
View all comments