Chapter Title : യുകെ ഡയറിസ് 2 [AJ Blake]
റെഡിയായി ഞാൻ യൂണിവേഴ്സിറ്റിയിലേക്ക് പോകാൻ ഇറങ്ങി. ഡോർ തുറന്ന് ഇറങ്ങുമ്പോൾ ഉമ്മച്ചി പറയുന്നതുപോലെ പടച്ചോനെ ഒരു നിമിഷം മനസ്സിൽ ആലോചിച്ചു പ്രാർത്ഥിച്ചിട്ടാണ് ഞാൻ കോളേജിലേക്ക് പോയത്. അവിടെയെത്തി എങ്ങനെയൊക്കെയോ ക്ലാസ്സ് കണ്ടുപിടിച്ച് ഞാൻ അകത്തു കയറിയപ്പോൾ ഒരു ബ്രിട്ടീഷുകാരെ പോലും ഞാൻ അവിടെ കണ്ടില്ല. ക്ലാസ്സിൽ നിറച്ചു സ്റ്റുഡൻസ് ഉണ്ട്. അതിൽ അധികവും ഏഷ്യൻസും ആഫ്രിക്കൻ ആണ്. ഒരു 60% ആൾക്കാരും ആഫ്രിക്കൻസ് തന്നെയാണ്. ഞാൻ അവിടെ മുകളിലത്തെ സീറ്റിൽ ചെന്നിരുന്നു. കുറച്ചുനേരം ഫോൺ നോക്കിയിരുന്നപ്പോൾ പെട്ടെന്ന് ഒരാൾ വന്ന് എൻറെ അടുത്തേക്ക് ഇരുന്നു. ഞാൻ നോക്കുമ്പോൾ ഒരു പെൺകുട്ടിയാണ്. കണ്ടപ്പോൾ തന്നെ ഇന്ത്യക്കാരി ആണെന്ന് മനസ്സിലായി. ഞാൻ പുള്ളിക്കാരിയെ നോക്കി ചിരിച്ചു. പുള്ളിക്കാരി തിരിച്ചും ഒരു ചിരി നൽകി.
ഞാൻ: ആർ യു മലയാളി?
അവൾ: നോ ഐ ആം ഫ്രം തമിഴ്നാട്.
ഞാൻ: നീങ്ക തമിഴ്.
അവൾ: ആമാ... നീങ്ക?
ഞാൻ: ഇല്ല ആക്ച്വലി അയാം ഫ്രം കേരള. ആന എനക്ക് തമിഴ് നല്ലാവേ തിരിയും.
അവൾ: അയാം നേഹ..
ഞാൻ: അജു.
അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു ഓരോ കാര്യങ്ങളൊക്കെ തിരക്കി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് തന്നെ ഒരു സാർ ക്ലാസ് എടുക്കാൻ വന്നു. ആദ്യ ക്ലാസ് ആയതുകൊണ്ട് തന്നെ എല്ലാവരുടെയും ശ്രദ്ധ ക്ലാസിലേക്ക് മാത്രമായി. സത്യം പറഞ്ഞാൽ പുള്ളി അവിടെ നിന്ന് എന്തൊക്കെയോ പറയുന്നുണ്ട്. എനിക്കും എൻറെ അടുത്തിരുന്ന അവൾക്കും ഒന്നും മനസ്സിലായില്ല എന്ന് ഞങ്ങളുടെ രണ്ടുപേരുടെ ഇരിപ്പിൽ നിന്ന് തന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലായി. ക്ലാസ് അവിടെ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഓരോ ആൾക്കാരായി
💬 Comments
View all comments