0%

Chapter Title : യുകെ ഡയറിസ് 2 [AJ Blake]

Author : AJ Blake 🖤 Read All Parts 83.2K

ആണ്.

അനു പറഞ്ഞതും ഞാൻ അതിൽ നിന്നും ഒരു ഉന്നക്കായ എടുത്തു കഴിച്ചു. സത്യം പറഞ്ഞാൽ ഒടുക്കത്തെ ടെസ്റ്റ്. ഞാനത് അവരെ അറിയിക്കുകയും ചെയ്തു.

എൻറെ കെട്ടിയോള് ആയതുകൊണ്ട് പറയുന്നതല്ല ഇങ്ങനത്തെ ഐറ്റം ഒക്കെ ഉണ്ടാക്കാൻ ഇവള് പുലിയാണ്. ഷാഫി തൻറെ ഭാര്യയെ പുകഴ്ത്താൻ മറന്നില്ല.

ഇതൊക്കെ മാത്രമല്ല നല്ല സൂപ്പർ ബിരിയാണിയും ഇറച്ചി ചോറും മീൻ കറിയും ഒക്കെ അടിപൊളിയായിട്ട് സുമി വയ്ക്കും അനു അതിനൊപ്പം കൂട്ടിച്ചേർത്തു.

ഇതൊക്കെ കേട്ടിട്ടും ഒരു പുഞ്ചിരി മാത്രമാണ് സുമയ്യയിൽ നിന്നും ഉണ്ടായത്. ആരോടും അധികം സംസാരിക്കാത്ത ടൈപ്പ് ആണെന്ന് എനിക്ക് തോന്നി.

അങ്ങനെ ഒരുപാട് നേരം ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു എൻറെ ഫോണിൽ കോൾ വന്നപ്പോഴാണ് ഞാൻ അവിടെ നിന്നും മാറിയത്.  മുകളിൽ വന്ന് വീട്ടുകാരുമായി സംസാരമൊക്കെ കഴിഞ്ഞു അവരോട് ഇവിടെയുള്ളവരെ പറ്റിയും ഇന്നത്തെ യൂണിവേഴ്സിറ്റിയിലെ കാര്യങ്ങളും ഒക്കെ പറഞ്ഞപ്പോൾ അവർക്കും ഒരു സമാധാനമായി.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി യുകെയിൽ വന്നിട്ട് ഏകദേശം ഒരാഴ്ച കഴിഞ്ഞു. ഇന്നുമുതലാണ് യൂണിവേഴ്സിറ്റിയിൽ ക്ലാസ് തുടങ്ങുന്നത്. യൂണിവേഴ്സിറ്റിയുടെ ക്ലാസിന്റെ രീതിയൊക്കെ തലേദിവസം തന്നെ അനു എനിക്ക് പറഞ്ഞു തന്നിരുന്നു. ഇപ്പോൾ ഞാനും അനുവും വളരെയധികം നല്ല ഫ്രണ്ട്സ് ആയി മാറിയിരിക്കുന്നു. ഷാഫി ഇക്ക അത്യാവശ്യം ബഡായി പറയുന്ന ആൾ ആണെങ്കിലും സംസാരിക്കാൻ വേറെ ആരും ഇല്ലാത്തതുകൊണ്ട് അതൊക്കെ ആയിട്ട് അങ്ങ് അഡ്ജസ്റ്റ് ആയി പോകുന്നു. സുമയ്യ അങ്ങനെ അധികമൊന്നും മിണ്ടുന്ന കൂട്ടത്തിലല്ല. ഇവരൊക്കെ പറയുന്നത് കേട്ട് ചിരിക്കുന്നതല്ലാതെ സുമയിൽ നിന്നും അധികം മറുപടിയൊന്നും ഞാൻ അവിടെ കണ്ടിരുന്നില്ല.

രാവിലെ തന്നെ എണീറ്റ്

💬 Comments

View all comments