0%

Chapter Title : യുകെ ഡയറിസ് 2 [AJ Blake]

Author : AJ Blake 🖤 Read All Parts 83.2K

വന്നപ്പോൾ അനു എന്നെയും കാത്ത് ഹാളിൽ തന്നെ ഇരിപ്പുണ്ട്. പിന്നെ ഞാനും അവളും കൂടി കൊണ്ടുവന്ന സാധനങ്ങളൊക്കെ എൻറെ മുറിയിലേക്ക് കൊണ്ടു വച്ചു. അവൾ അപ്പത്തന്നെ ഡിവറ്റ് പൊട്ടിച്ച് അതൊക്കെ സെറ്റ് ആക്കി തന്നു. അവൾ തന്നെ ബെഡിൽ കയറി കിടന്നു അതിൻറെ ഉദ്ഘാടനം നടത്തി. പിന്നെ അവൾ എന്നോട് ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് കുറച്ചുനേരം റസ്റ്റ് എടുക്ക് എന്ന് പറഞ്ഞിട്ട് അവളുടെ മുറിയിലേക്ക് പോയി.  അവൾ മുറിയിൽ പോയതും ഞാൻ  ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു ബെഡിൽ കയറി കിടന്നു. എപ്പോഴും എൻറെ കണ്ണുകൾ അടഞ്ഞു.

കഥകിലുള്ള തട്ടുകേട്ടാണ് ഞാൻ കണ്ണുതുറന്നത്. എണീറ്റ് പോയി ഡോർ തുറന്നപ്പോൾ അനുവാണ്.

അനു: നിനക്കെന്താടാ എപ്പോഴും ഉറക്കം തന്നെ. താഴെ അവരൊക്കെ ഇരിപ്പുണ്ട് നമുക്കെല്ലാവരെയും ഒന്ന് പരിചയപ്പെടാം.

ഞാൻ: നീ താഴെ ചെല്ല് ഞാനിപ്പോ വരാം.

അത് പറഞ്ഞ് അനു താഴേക്ക് പോയി. ഞാൻ തണുപ്പ് സഹിക്കാൻ വയ്യാഞ്ഞിട്ട്  പെട്ടെന്ന് ഒരു ടീഷർട്ട് കൂടെ എടുത്തിട്ട്  താഴേക്ക് പോയി. ഹോളിൽ എത്തിയതും ഷാഫി ഇക്ക സോഫയിൽ ഇരിപ്പുണ്ട്. എന്നെ കണ്ടതും അടുത്തിരിക്കാൻ വിളിച്ചു.  അവിടെ ഇരുന്നു ഞങ്ങൾ ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നതും അനു ഒരു പ്ലേറ്റിൽ കുറച്ചു ഉന്നക്കായ കൊണ്ട് വച്ചു. തൊട്ടു പിറകെ തന്നെ സുമയ്യ നാലു ഗ്ലാസിൽ ആയി ചായയും പകർന്നു കൊണ്ടുവന്നു. അവർ രണ്ടുപേരും ഞങ്ങൾക്ക് ചായയും തന്ന് അവർക്ക് വേണ്ട ചായയും എടുത്ത് അടുത്തുള്ള സോഫയിൽ ഇരുന്നു.

എടാ നീ ഒരു ഉന്നക്കായ എടുത്തു കഴിക്ക് സുമിയുടെ സ്പെഷ്യൽ

💬 Comments

View all comments