Chapter Title : യുകെ ഡയറിസ് 2 [AJ Blake]
ഒരു മടിയും കൂടാതെ പറയണമെന്ന് അവളെന്നോട് പറയുകയും ചെയ്തു. യുകെയിൽ വരുന്ന എല്ലാ സ്റ്റുഡൻസിനെ പോലെ ഞാനും പാർടൈം ജോലി തന്നെ അവളോട് ആദ്യം ചോദിച്ചു. അതുമാത്രം എന്നോട് ചോദിക്കരുതെന്ന് അവൾ എനിക്കൊരു തമാശ രൂപേണ ഉള്ള മറുപടിയും തന്നു.
വീട്ടിലെത്തിയപ്പോൾ തന്നെ ഞാൻ വേഗം ബാത്റൂമിലേക്ക് ഓടി. ഇത്രയും നേരം തണുപ്പത്ത് ഒക്കെ നടന്നതിനാൽ ആവണം മൂത്രമൊഴിക്കാൻ മുട്ടിയിട്ട് വയ്യ. ബാത്റൂമിന്റെ മുന്നിലെത്തി ഡോർ പുഷ് ചെയ്തപ്പോൾ അകത്തുനിന്നും ലോക്കാണെന്ന് മനസ്സിലായി. ബാത്റൂമിനുള്ളിൽ ആളുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ ഒന്ന് മാറി നിന്നു. എൻറെ തത്രപ്പാടുകൾ കണ്ടിട്ട് ആവണം അവൾ വന്ന് കാര്യം തിരക്കി.
അനു: നീയെന്താടാ കിടന്നു തെളിയുന്ന.
ഞാൻ: മൂത്രമൊഴിക്കാൻ മുട്ടിയിട്ട് വയ്യ മോളെ...
അനു: എന്നാ പിന്നെ നിനക്ക് പോയിക്കൂടെ.
ഞാൻ: ബാത്റൂമിൽ ആരോ ഇരിപ്പുണ്ട്.
അനു വേഗം പോയി ബാത്റൂമിൽ മുട്ടി നോക്കി അപ്പോഴേക്കും ഉള്ളിൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു.
അനു: അത് സുമിയാണ്. അവൾ ഇപ്പോൾ ഇറങ്ങിക്കോളും നീ ഇവിടെ ഇരിക്ക് .
വേറെ വഴിയില്ലാത്തതുകൊണ്ട് ഞാൻ സോഫയിൽ മൂത്രം പിടിച്ചു വച്ചിരുന്നു.
അല്പനേരം കഴിഞ്ഞതും ബാത്ത്റൂം ഡോർ തുറക്കുന്നത് കേട്ട് ഞാൻ വെപ്രാളത്തിൽ അങ്ങോട്ടേക്ക് ഓടി. എൻറെ വരവ് കണ്ടിട്ട് ആവണം അവൾ സൈഡിലേക്ക് മാറിനിന്നു. ഞാനൊരു സോറിയും താങ്ക്സ് ഒരുമിച്ച് പറഞ്ഞു ബാത്റൂമിൽ കയറി കഥകടച്ചു. ക്ലോസറ്റിലേക്ക് മൂത്ര തുള്ളികളെ ചീറ്റി വിടുമ്പോൾ കാലിൽ നിന്നും ഒരു കുളിര് തലയിലേക്ക് പോകുന്ന ഒരു ഫീലിംഗ് കിട്ടി. അത്രമാത്രം ഞാൻ മുട്ടിയിരിക്കുകയായിരുന്നു. അങ്ങനെ മൂത്രമൊഴിച്ച് പുറത്തേക്ക്
💬 Comments
View all comments