0%

Chapter Title : യുകെ ഡയറിസ് 2 [AJ Blake]

Author : AJ Blake 🖤 Read All Parts 83.2K

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളതുകൊണ്ട് എനിക്ക് എന്ത് കാര്യം കണ്ടാലും അത് മൊബൈൽ ക്യാമറയിൽ പകർത്തുന്ന ഒരു ശീലമുണ്ട്. ചേട്ടൻറെ വീട്ടിലെ ബാക്കിൽ അത്യാവശ്യം ഫോട്ടോജനികായ കുറച്ച് സംഭവങ്ങൾ എൻറെ കണ്ണിൽപ്പെട്ടു. തണുപ്പ് കാലമായതിനാൽ അധികം പൂക്കൾ ഒന്നും അവിടെയില്ല. ഞാൻ എൻറെ സ്ഥിരം പരിപാടി ആരംഭിച്ചു. എൻറെ മുന്നിൽ കണ്ട  ഓരോ കാഴ്ചകളും ഞാൻ എന്റെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാൻ തുടങ്ങി.

ആഹാ ഫോട്ടോഗ്രാഫി ഉണ്ടോ. പിന്നിൽ നിന്നും വന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ജീന ചേച്ചി അവിടേക്ക് നടന്നു വന്നു.

ഞാൻ: അങ്ങനെ വലിയ ഫോട്ടോഗ്രാഫർ ഒന്നുമല്ല ബട്ട് എനിക്ക് ഇങ്ങനെ എന്തെങ്കിലുമൊക്കെ കണ്ട് ഫോട്ടോ എടുക്കാൻ ഭയങ്കര താല്പര്യമാണ്.

ജീന: എന്നാൽ എൻറെ കുറച്ച് ഫോട്ടോസ് എടുത്ത് തരാമോ.

അവർ അത് പറയുമ്പോൾ എന്റെ മനസ്സിൽ ലഡു പൊട്ടിയ അവസ്ഥയായിരുന്നു.

ഞാൻ: അതിനെന്താ ചേച്ചി ഞാൻ എടുത്തു തരാമല്ലോ.

ജീന: എനിക്ക് അങ്ങനെ പോസിംഗ് ഒന്നും അറിയില്ല.

ആഹാ ബെസ്റ്റ് ആളെ ഫോട്ടോ എടുക്കാൻ വിളിച്ചത്. അവിടേക്ക് വന്ന ചേട്ടൻ എന്നോട് പറഞ്ഞു.

ജീന: ഒന്ന് പോ മനോജേട്ടാ. ആ ചെക്കൻ എങ്ങനെയെങ്കിലും എനിക്ക് രണ്ട് ഫോട്ടോസ് എടുത്തു തരട്ടെ.

മനോജ്: ഇതുപോലെതന്നെ നീ എല്ലാവരെയും പറഞ്ഞു  ഫോട്ടോസ് എടുപ്പിക്കുന്ന. അവസാനം രണ്ടെന്നു പറഞ്ഞിട്ട് 200 ഫോട്ടോസ് നീ എടുപ്പിക്കും.

ഞാൻ: പണിയായോ.

ജീന: എടാ ഈ മനോജേട്ടന് വട്ടാണ് എനിക്ക് ഫോട്ടോസ് ഭയങ്കര ഇഷ്ടാ നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നീ എടുത് താ.

ഞാൻ: എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.

ജീന: ദേ കേട്ടല്ലോ മനുഷ്യ

💬 Comments

View all comments