0%

Chapter Title : യുകെ ഡയറിസ് 2 [AJ Blake]

Author : AJ Blake 🖤 Read All Parts 83.2K

അജു നീ ഈ ഫോട്ടോസ് ഒക്കെ എടുത്തത് ശരി. എൻറെ ഫോട്ടോസ് അയച്ചശേഷം മാത്രം നീ ഇവിടുത്തെ ഫോട്ടോ ഇവർക്ക് അയച്ചാൽ മതി കേട്ടോ. ജീന ചേച്ചി എനിക്കൊരു തമാശ നിറഞ്ഞ താക്കീതു പോലെ പറഞ്ഞു.

എൻറെ പൊന്നു മോനെ നീ അവക്ക് അയച്ചുകൊടുത്തിട്ട് ഞങ്ങൾക്കയച്ചു തന്നാൽ മതി. ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇവള് നിനക്ക് സമാധാനം തരില്ല എന്ന്. മനോജേട്ടൻ ജീന ചേച്ചിയെ ട്രോളി കൊണ്ട് പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു.

അങ്ങനെ അവിടെയിരുന്ന് എല്ലാവരെയും പരിചയപ്പെട്ട ശേഷം ഞാൻ എല്ലാരോടും യാത്ര പറഞ്ഞു പോകാൻ വേണ്ടി ഇറങ്ങി. ചേട്ടൻ എന്നെക്കൊണ്ട് ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞെങ്കിലും. ഞാൻ മൊബൈലിൽ ചെക്ക് ചെയ്തപ്പോൾ 15 മിനിറ്റിൽ ബസ്സുണ്ട്. സോ ഞാനാ ബസ്സിൽ പൊക്കോളാം എന്ന് ചേട്ടനോട് പറഞ്ഞു. അപ്പോഴേക്കും ജീന ചേച്ചി എനിക്ക് നമ്പർ നൽകി വാട്സാപ്പിൽ മെസ്സേജ് അയക്കാൻ പറഞ്ഞു. ഞാനൊരു ഹായ് ഇട്ടശേഷം അവിടെ നിന്നും ഇറങ്ങി. അഞ്ചു ചേച്ചിയും ചേട്ടനും പുറത്തെ ബസ്റ്റോപ്പ് വരെ എൻറെ ഒപ്പം നടന്നു. അവരുടെ വീട്ടിൽ നിന്നും ആകെ 100  മീറ്റർ പോലുമില്ല നടക്കാൻ. എന്നോട് ഒരുപാട് നന്ദി പറഞ്ഞശേഷം വീണ്ടും വരണമെന്ന് നിർദ്ദേശവും നൽകി. അവരോട് സംസാരിച്ചതും ബസ് വന്നതും ഒരുമിച്ചായിരുന്നു. ഞാൻ വേഗം തന്നെ ബസ്സിൽ കയറി ടിക്കറ്റ് എടുത്ത് സീറ്റിൽ പോയിരുന്നു.

വീട്ടിലോട്ടുള്ള യാത്രയിൽ മുഴുവൻ ഞാൻ ഫോണിൽ എടുത്ത ഫോട്ടോസ് നോക്കിക്കൊണ്ടിരുന്നു. പ്രത്യേകിച്ച് ഞാൻ ശ്രുതിയുടെ ഫോട്ടോ അവൾ അറിയാതെ സിംഗിൾ എടുത്തതും എല്ലാം തന്നെ സൂം ചെയ്തു

💬 Comments

View all comments