0%

Chapter Title : യുകെ ഡയറിസ് 3 [AJ Blake]

Author : AJ Blake 🖤 Read All Parts 93.2K

കോൺടാക്ട് ചെയ്താൽ മതി. ഇച്ചായന്റെ ഒരു അങ്കിളാണ്. അവരുടെ റസ്റ്റോറന്റിൽ ജോലി.

ഞാൻ: എൻറെ പൊന്നു ചേച്ചി എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല...

ജീന: സാറിന് നന്ദിയൊക്കെ ഫോർമാലിറ്റി അല്ലേ..

കിട്ടിയ ചാൻസ് എനിക്കിട്ട് കൊട്ടാൻ ജീന മറന്നില്ല..

ഞാൻ: എന്നാലും എനിക്ക് എന്തു പറയണം അറിഞ്ഞുകൂടാ..

ജീന: നീ ഇപ്പൊ ഒന്നും പറയണ്ട അടുത്തമാസം എനിക്ക് പരിപാടിക്ക് കൊടുക്കാനുള്ള ഫോട്ടോ സെറ്റാക്കി തന്നാൽ മാത്രം മതി.

ഞാൻ: അതൊക്കെ സെറ്റ് നിങ്ങൾ ഒരു ഓഫ് ഉള്ള ദിവസം പറഞ്ഞാൽ മതി. നമുക്ക് സെറ്റാക്കാം.

ജീന: എന്നാ ഒക്കെ ഞാൻ പറയാം നിന്നോട്...

അതും പറഞ്ഞ് റസ്റ്റോറൻറ് ഓണറുടെ നമ്പർ അയച്ചശേഷം ജീന ചേച്ചി പോയി.

ഞാൻ ഒട്ടും സമയം വൈകാതെ തന്നെ ആ നമ്പറിലേക്ക് വിളിച്ചു ചേച്ചി പറഞ്ഞ കാര്യം പറഞ്ഞു. അവർ എന്നോട് അടുത്ത ദിവസം തന്നെ ട്രെയിനിങ്ങിനായി വരാൻ പറഞ്ഞു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം മനസ്സ് നിറയെ ഉണ്ടായി... അതിന് ആയുസ്സ് അടുത്ത മെസ്സേജ് നോട്ടിഫിക്കേഷൻ വരെ ഉണ്ടായിരുന്നുള്ളൂ...

ഫോണിലേക്ക് നോക്കുമ്പോൾ നേഹയുടെ മെസ്സേജ്.

“”അയാം റിയലി സോറി... ഐ ജസ്റ്റ് വെൻ്റ് ഓവർ ബോർഡ്”...

ഞാൻ: മീ ടൂ...

നേഹ: ഇത് ഇവിടെ വിട്ടേക്ക്...

ഞാൻ: ഓക്കേ...

നേഹ: സീ യൂ റ്റുമാറോ...

ഞാൻ: ഓക്കേ...

അപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിന് ഒരു സമാധാനമായത്. അവളും അത് വിട്ടിരിക്കുന്നു...

അങ്ങനെ അടുത്ത ദിവസം തന്നെ ചേച്ചി പറഞ്ഞത് പ്രകാരം ഞാൻ ആ റസ്റ്റോറന്റിൽ ട്രെയിനിങ്ങിനു പോയി. ആദ്യമായി ജോലിക്ക് പോകുമ്പോൾ

💬 Comments

View all comments