0%

Chapter Title : യുകെ ഡയറിസ് 3 [AJ Blake]

Author : AJ Blake 🖤 Read All Parts 93.2K

എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചാണ് ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. ഞങ്ങളുടെ വീട്ടിൽ നിന്നും ഒരു 20 മിനിറ്റ് നടന്നാൽ റസ്റ്റോറൻറ് എത്താം. എന്തുകൊണ്ടും എനിക്ക് എളുപ്പമായി തോന്നി.

ട്രാവൽ കാശ് ലാഭിക്കാലോ. അങ്ങനെ ഞാൻ നടന്നു റസ്റ്റോറിൽ എത്തി. അകത്ത് കയറുമ്പോൾ തന്നെ ക്യാഷ് കൗണ്ടറിൽ ഒരു 40 വയസ്സ് തോന്നിക്കുന്ന സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു. ഞാനവരോട് പോയി വന്ന കാര്യം പറഞ്ഞപ്പോൾ അവർ എന്നോട് ചേട്ടൻ വരുന്നവരെ അവിടെ നിൽക്കാൻ പറഞ്ഞു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഏകദേശം 50 വയസ്സ് തോന്നിക്കുന്ന ഒരാൾ അവിടേക്ക് വന്നു. കൗണ്ടറിൽ നിന്ന് ചേച്ചിയോട് സംസാരിച്ചപ്പോൾ തന്നെ ഇതാണ് ഓണർ എന്ന് എനിക്ക് മനസ്സിലായി. പുള്ളി നേരെ എൻറെ അടുക്കലേക്ക് വന്നു.

“ താൻ ആണല്ലേ സണ്ണി പറഞ്ഞ ആള്... എൻറെ പേര് മാത്യു... ”

ഞാൻ: എൻറെ പേര് അജു...

മാത്യു: നാട്ടിൽ എവിടെയാ..

ഞാൻ: തിരുവനന്തപുരം.

മാത്യു: ഞങ്ങൾ പാലാക്കാരാ... അതെന്റെ പെണ്ണുമ്പിള്ളയാ പേര് സിൽജ...

ഞാൻ നോക്കുമ്പോൾ അവരെ എന്നെയും നോക്കി ചിരിച്ചു.

അങ്ങനെ പുള്ളി എന്നെ അകത്തേക്ക് കൊണ്ടുപോയി അവിടെയുള്ള കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. എനിക്ക് പൊതുവേ കുക്കിംഗ് വളരെ ഇഷ്ടമാണ്. ആദ്യദിവസം തന്നെ പുള്ളി എന്നെക്കൊണ്ട് അവിടത്തെ കാര്യങ്ങളൊക്കെ ഓരോന്നോരോന്നായി ചെയ്യിപ്പിച്ചു. ആദ്യമായി കയറിയത് കൊണ്ട് തന്നെ പാത്രം കഴുകൽ ആയിരുന്നു എൻറെ മെയിൻ ജോലി... അങ്ങനെ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവിടേക്ക് ഒരു പെൺകുട്ടി കയറി വരുന്നത്. കാണാൻ അത്ര തരക്കേടില്ലാത്ത ഒരു മിണ്ടാപൂച്ച പോലത്തെ സാധനം. ഞാൻ കഴുകിയ പാത്രങ്ങളൊക്കെ

💬 Comments

View all comments