Chapter Title : യുകെ ഡയറിസ് 3 [AJ Blake]
എടുത്തുകൊണ്ടുപോകുന്നു വീണ്ടും അടുത്ത കഴുകാൻ ഉള്ളത് ഒക്കെ കൊണ്ടുവരുന്നു. ഇതായിരുന്നു ഞാൻ അന്ന് അവളിൽ കണ്ടിരുന്ന ജോലി.
പിന്നെയാണ് മനസ്സിലായത് അവൾ അവിടത്തെ വൈയ്ട്രസ് ആണെന്ന് പേര് ശ്രുതി. ആകെ നാലോ അഞ്ചോ സ്റ്റാഫുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മാത്യു ചേട്ടൻ തന്നെയാണ് പാചകം ഒക്കെ. അവർ ഇവിടെ വന്നിട്ട് ഏകദേശം 20 വർഷം ആയി. ചേച്ചി ഇവിടെ നേഴ്സ് ആയി വന്നതാണ്. പിന്നെ റസ്റ്റോറൻറ് സെറ്റായ ശേഷം ചേച്ചി ജോലി ഉപേക്ഷിച്ചു.
ഇന്നവർ ബ്രിട്ടീഷ് സിറ്റിസൻസാണ്. പിന്നെ അവിടെ ഉണ്ടായിരുന്നത് ഒരു കിച്ചൻ അസിസ്റ്റൻറ് പേര് അരുൺ. ഒരു ഡെലിവറി ഡ്രൈവർ വർഗീസ്. ഇതാണ് അവിടത്തെ സ്റ്റാഫുകൾ. അങ്ങനെ ആദ്യദിവസം തന്നെ എൻറെ നട്ടെല്ലിന് ഏകദേശം തീരുമാനമായി. നല്ല തിരക്കുള്ള റസ്റ്റോറൻറ് തന്നെയായിരുന്നു. അത് അവിടുത്തെ പാത്രങ്ങൾ കഴുകിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി. അന്നത്തെ എൻറെ ഭക്ഷണം അവിടുന്ന് തന്നെയായിരുന്നു. അല്ലെങ്കിലും യുകെയിൽ റസ്റ്റോറന്റിൽ വർക്ക് ചെയ്യുന്ന ഏകദേശം ആൾക്കാർക്കും അവിടുന്ന് തന്നെ ഭക്ഷണം കിട്ടും.
പക്ഷേ നമ്മൾക്ക് പാഴ്സൽ എടുത്തുകൊണ്ടു പോകണമെങ്കിൽ അതിന് ലിമിറ്റേഷൻസ് ഉണ്ട്. എന്നോട് ആദ്യം തന്നെ ഒരാഴ്ച ട്രെയിനിങ് കാണുമെന്ന് ചേട്ടൻ പറഞ്ഞിരുന്നു. അങ്ങനെ അന്നത്തെ ജോലിക്ക് ശേഷം ഞാൻ അവിടെ ഒരാഴ്ചയോളം ട്രെയിനിങ് തുടർന്നു. അത്യാവശ്യം പട്ടിയെപ്പോലെ തന്നെ ഞാൻ പണിയെടുത്തു. എനിക്ക് അല്ലെങ്കിലും ജോലി ചെയ്യാൻ ഒരു മടിയുമില്ല. എന്ത് ജോലിക്കും അതിന്റേതായിട്ടുള്ള മഹത്വമുണ്ടെന്ന് കരുതുന്ന ആളാണ് ഞാൻ.
അവസാനദിവസം അവിടന്ന് പോകുമ്പോൾ ചേട്ടൻ എൻറെ ഡീറ്റെയിൽസ് ഒക്കെ തരാൻ പറഞ്ഞു. അടുത്ത ആഴ്ച മുതൽ പേയ്‌മെന്റ്
💬 Comments
View all comments