Chapter Title : യുകെ ഡയറിസ് 3 [AJ Blake]
എല്ലാ ദിവസത്തെയും പോലെ രാവിലെ തന്നെ ഉറക്കം എണീറ്റ് ബാത്റൂമിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് അനുവിന്റെ മുറിയിൽ നിന്നും ഒച്ചയും കരച്ചിലും ബഹളവും ഒക്കെ കേൾക്കാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസം കൊണ്ട് ഇത് പതിവായിരിക്കുന്നു. അവളുടെ പേഴ്സണൽ കാര്യമായതിനാൽ പെട്ടെന്ന് എനിക്ക് ചോദിക്കാനുള്ള മനസ്സ് വന്നില്ല.
ഞാൻ നേരെ ബാത്റൂമിൽ കയറി പ്രഭാത കർമ്മങ്ങൾ നടത്തുന്നതിന്റെ ഇടയിൽ അനുവിനോട് സംസാരിക്കാനുള്ള തീരുമാനമെടുത്തു. ഫ്രഷായി റൂമിൽ പോയി ഡ്രസ്സ് ഒക്കെ മാറി ഞാൻ താഴെ വന്ന് എനിക്കും അനുവിനും വേണ്ടി ചായയും പുട്ടും കിഴങ്ങ് കറിയും ഉണ്ടാക്കി. പുട്ടും കിഴങ്ങ് കറിയും അനുവിന് ഭയങ്കര ഇഷ്ടമാണ്. എല്ലാം ഉണ്ടാക്കി ഡൈനിങ് ടേബിളിൽ ഒക്കെ നിരത്തി വെച്ചശേഷം ഞാൻ രണ്ടും കൽപ്പിച്ച് അനുവിന്റെ കതകിൽ പോയി മുട്ടി.
അവൾ ആദ്യം തുറക്കാൻ മടിച്ചെങ്കിലും ഞാൻ ഒന്നുകൂടി ആവശ്യപ്പെട്ടപ്പോൾ അവൾ വന്ന് ഡോർ തുറന്നു. ഇന്നലെ മുഴുവൻ ഉറങ്ങിയിട്ടില്ല എന്ന് അവരുടെ കലങ്ങിയ കറുപ്പ് നിറഞ്ഞ കണ്ണുകളും വരണ്ട് തുടങ്ങിയത് പോലുള്ള ചുണ്ടുകളും എനിക്ക് സൂചന നൽകി. എന്നെ കാണിക്കാനായി ഒരു ചിരി ഉണ്ടാക്കിയെടുത്തങ്കിലും അത് എന്നിൽ വർക്കൗട്ട് ആയില്ല എന്ന് അവൾക്ക് എൻറെ നോട്ടത്തിൽ നിന്ന് മനസ്സിലായി.
ഡോർ തുറന്നിട്ട് അവൾ നേരെ പോയി അവളുടെ കട്ടിലിൽ ഇരുന്നു.
ഞാൻ ഒന്നും മിണ്ടാതെ അവളുടെ അടുത്ത് പോയിരുന്നു. കുറച്ചുനേരം ഞങ്ങളുടെ മൗനം തുടർന്നു. ഇനിയും മൗനത്തിൽ ഇരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ ഞാൻ അവളോട് എന്ത് പറ്റിയാണ് ചോദിച്ചു.
അനു; ഒന്നുമില്ലടാ. ഞാൻ ജസ്റ്റ് ഓക്കേ അല്ല അത്രതന്നെ.
💬 Comments
View all comments