Chapter Title : യുകെ ഡയറിസ് 3 [AJ Blake]
ഞാൻ: അതെനിക്ക് മനസ്സിലായി അതാ എന്താണെന്ന് ചോദിച്ചത്.
അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ: ഞാൻ നിന്നെ എൻറെ വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്തായിട്ടാണ് കാണുന്നത് നിനക്ക് എന്തെങ്കിലും പറയണമെങ്കിൽ എന്നോട് ഏത് സമയം വേണമെങ്കിലും മടിക്കാതെ പറയാം. പറയാൻ ബുദ്ധിമുട്ടാണെങ്കിൽ നിനക്ക് ആരോടാണ് സംസാരിക്കണം എന്ന് തോന്നുന്നു അവരോട് പോയി സംസാരിക്കാ.
ഇങ്ങനെ ഉറങ്ങാതെ സ്വന്തം ശരീരം മനസ്സും മറന്ന് ജീവിച്ചിട്ട് കാര്യമില്ല. നമ്മളൊക്കെ ആ ഫ്ലൈറ്റ് കയറി ഇവിടെ എത്തുമ്പോൾ നമ്മുടെ മുന്നിൽ എന്തൊക്കെ കടമ്പകൾ കടക്കേണ്ടത് ഉണ്ടെന്ന് മനസ്സിലാക്കിയിട്ടാണ് നമ്മൾ വന്നത്. അതിന് നമ്മൾക്ക് ആദ്യം വേണ്ടത് മനസ്സിന്റെ സമാധാനമാണ്. അതില്ലെങ്കിൽ പിന്നെ നമ്മൾ നമ്മൾ അല്ലാതെ ആവും. അതുകൊണ്ട് നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയാം.
എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു എൻറെ നെഞ്ചിൽ മുഖം വെച്ച് കരയാൻ തുടങ്ങി. ഞാൻ അവളോട് ഒന്നും പറയാൻ പോയില്ല കരയാൻ ഉള്ളത് കരഞ്ഞു തീർക്കട്ടെ എന്ന് കരുതി. അല്ലെങ്കിലും ഒരു മനുഷ്യൻ നോർമൽ അല്ലാതിരിക്കുമ്പോൾ കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതിലും നല്ലത് അവരുടെ മനസ്സിലെ വിഷമങ്ങൾ അവർക്ക് പുറത്താക്കാൻ കഴിയുന്ന ഏതെങ്കിലും വഴി നമ്മൾ അവരെ സഹായിക്കുക എന്ന് മാത്രമാണ്. അനുവിന്റെ കണ്ണീര് കൊണ്ട് എന്റെ ടീഷർട്ട് സത്യം പറഞ്ഞാൽ നനഞ്ഞു കൊവ്ന്നിരുന്നു. ആദ്യമൊക്കെ ശബ്ദമില്ലാതെ കരഞ്ഞെങ്കിലും പതിയെ പതിയെ അത് എങ്ങലടിയായി മാറി. ഞാൻ അവളെ ചേർത്തു പിടിച്ചു. അവൾ പതിയെ പതിയെ സമാധാനമായി മാറുന്നത് എനിക്ക് അറിയാൻ പറ്റി.
“ എനിക്ക്.... എനിക്ക് വയ്യടാ... ഞാൻ..... അത്രയ്ക്ക് ഞാൻ
💬 Comments
View all comments