0%

Chapter Title : യുകെ ഡയറിസ് 5 [AJ Blake]

Author : AJ Blake 🖤 Read All Parts 117979

ജീന: കൂടുതൽ ഡയലോഗ് ഒന്നും പറയണ്ട. കേട്ടല്ലോ...

ഞാൻ: ഞാൻ ചുമ്മാ പറഞ്ഞത..

ജീന: അങ്ങനെ ചുമ്മാ നിനക്ക് തോന്നുന്നത് എന്നോട് പറയാൻ നിക്കണ്ട... കേട്ടല്ലോ...

അത് പറയുമ്പോൾ ചേച്ചി അല്പം കടുപ്പിച്ചാണ് എന്നോട് സംസാരിച്ചത്... പെട്ടെന്ന് ചേച്ചിയുടെ മുഖം മാറുന്നതും ഞാൻ ശ്രദ്ധിച്ചു.

ഞാൻ: സോറി ഞാൻ ചുമ്മാ പറഞ്ഞതാ...

ജീന: ആഹ് ശെരി ഞാൻ പോകുവാ... ബൈ...

അതും പറഞ്ഞ് ചേച്ചി പെട്ടെന്ന് അവിടേക്ക് വന്ന ബസ്സിൽ കയറി അവിടെ നിന്നും പോയി. അപ്പോഴാണ് ഞാൻ ചോദിച്ചത് തെറ്റായിപ്പോയെന്ന് എനിക്ക് തോന്നിയത്. സത്യം പറഞ്ഞാൽ ഞാൻ ഒരു തമാശയ്ക്ക് പറഞ്ഞതാണെങ്കിലും. അത് ഇത്ര വലിയ അഫക്ട് ആവുമെന്ന് ഞാൻ വിചാരിച്ചില്ല. ആകെ ഞാൻ ഒരുമാതിരി ആയിപ്പോയി. പിന്നെ അവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി. ഞാൻ ബസ് കാത്തുനിൽക്കാതെ ഊബർ ബുക്ക് ചെയ്തു വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ഞാൻ സോഫയിൽ തന്നെ ഇരുന്നു.

മനസ്സാകെ ഒരുമാതിരി ആയിപ്പോയി. ചേച്ചി അങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ചേച്ചിക്ക് മെസ്സേജ് അയച്ചു സോറി പറയണമെന്ന് തോന്നിയെങ്കിലും ഇപ്പോൾ അത് വേണ്ട എന്ന് ഞാൻ തന്നെ എന്നോട് പറഞ്ഞു. പെട്ടെന്ന് ഡോർ തുറന്ന് സുമി പുറത്തേക്ക് വന്നു. എന്നെ കണ്ട് എൻറെ അടുത്ത് വന്നിരുന്നു. എൻറെ മുഖത്തെ വിഷമം കണ്ടിട്ടാവണം അവൾ എന്തുപറ്റിയെന്ന് എന്നോട് ചോദിച്ചു. ഞാനവളോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു.

സുമി: ഇതാണ് നിങ്ങൾ ആണുങ്ങളുടെയൊക്കെ കുഴപ്പം. ഒരു പെണ്ണ് ഒരു സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞാൽ ഉടനെ തന്നെ നിങ്ങൾ അവരെ ബോയ്ഫ്രണ്ട് ആക്കും.

ഞാൻ: എടി ഞാൻ ആ ഉദ്ദേശത്തിൽ ഒന്നും ചോദിച്ച് അല്ല. ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ ഒരു തമാശയ്ക്ക് ഞാൻ പറഞ്ഞത്. അതിത്രത്തോളം ആകുമെന്ന് ഞാൻ കരുതിയില്ല. ഇനി നീ കൂടെ എന്നെ കുറ്റപ്പെടുത്തല്ലേ.

💬 Comments

View all comments