Chapter Title : യുകെ ഡയറിസ് 5 [AJ Blake]
സുമി: കുറ്റപ്പെടുത്തിയത് അല്ലടാ. ഓരോ പെൺകുട്ടി എന്തൊക്കെയാണ് അവരുടെ ഉള്ളിൽ കൊണ്ട് നടക്കുന്നത് എന്ന് നമുക്ക് പറയാൻ പറ്റില്ല. അതുകൊണ്ട് ഞാൻ പറഞ്ഞത്.
ഞാൻ: ഞാൻ പുള്ളിക്കാരിയെ വിളിച്ച് സോറി പറയട്ടെ.
സുമി: ഇപ്പോൾ നീ ഒന്നും പറയണ്ട കുറച്ചു കഴിഞ്ഞ് വല്ലതും മെസ്സേജ് അയച്ചു നോക്ക്.
എനിക്ക് എന്തെന്നറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു. അത് കണ്ടതുകൊണ്ടാണ് എന്ന് തോന്നുന്നു അവൾ എൻറെ കൈകൾ ചേർത്ത് പിടിച്ചു.
സുമി: നീ എന്തിനാ കരയുന്നെ അജു.
ഞാൻ: ഞാൻ ആരെയും ഒരിക്കലും മനസ്സുകൊണ്ട് പോലും വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ്. എൻറെ ഒരു തമാശ ഒരാളെ വിഷമിപ്പിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പോലും വയ്യ.
സുമി: അതൊക്കെ പോട്ടെ നീ ഇനി അത് ആലോചിച്ചു ടെൻഷൻ ആവണ്ട. ചെലപ്പോ അവർ ആ നേരത്ത് എന്തെങ്കിലും ആലോചിച്ചിട്ട് ആയിരിക്കാം നിന്നോട് അങ്ങനെ പറഞ്ഞത്.
ഞാൻ: എന്നാലും എനിക്ക് ഒരുമാതിരി ആകുന്നെടി.
എൻറെ കണ്ണിൽ നിന്നും ഞാൻ പോലും അറിയാതെ കണ്ണുനീർ ഒലിക്കാൻ തുടങ്ങി. അത് കണ്ടിട്ട് ആവണം എന്നെ ഞെട്ടിച്ചുകൊണ്ട് സുമി എന്നെ ചേർത്ത് കെട്ടിപ്പിടിച്ചു. ഞാൻ ആ സമയത്ത് അവളുടെ നെഞ്ചിൽ എന്റെ മുഖം പതിഞ്ഞ അവിടെത്തന്നെ ഇരുന്നു.
സുമി: പോട്ടെ സാരമില്ല നീ വിഷമിക്കേണ്ട.
ഞാനും ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു. അവളുടെ ശരീരത്തിലെ ചൂട് എന്നിലേക്ക് പകരുന്നത് ആയിട്ട് എനിക്ക് തോന്നി. അവൾ എന്നെ കെട്ടിപ്പിടിച്ചതിൽ എനിക്ക് ഒരുതരം സമാധാനം എന്നിൽ നിറഞ്ഞു. കുറച്ചു കഴിഞ്ഞ് ഞാൻ തന്നെ അവളിൽ നിന്നും വിട്ടു മാറി. അവൾ എന്നെ തന്നെ നോക്കി ഇരുന്നു. എൻ്റെ കയ്യിൽ മുറുക്കെ പിടിക്കാൻ അവൾ മറന്നില്ല.
അങ്ങനെ കുറച്ചു നേരം അവിടെ തന്നെ ഇരുന്നപ്പോൾ ഞാൻ ഒന്നു ഓക്കേ ആയി. അപ്പോഴാണ് എനിക്ക് അനു
💬 Comments
View all comments