Chapter Title : യുകെ ഡയറിസ് 5 [AJ Blake]
പറഞ്ഞ കാര്യം ഓർമ്മ വന്നത്. എനിക്ക് അത് മറച്ചുവെക്കാം ആയിരുന്നുവെങ്കിലും ആ സമയത്ത് എന്തോ എനിക്ക് തോന്നിയില്ല. പൊതുവേ ഞാൻ ആരെങ്കിലും എന്നോട് പറയുന്ന കാര്യങ്ങൾ മറ്റാരോട് പറയാത്ത ആളാണ്. പക്ഷേ സുമിയോട് അത് മറച്ചുവെക്കാൻ എന്നെക്കൊണ്ട് പറ്റുന്നില്ല.
ഞാൻ: സുമി എനിക്കൊരു കാര്യം പറയാനുണ്ട്.
അവൾ എന്താ എന്നുള്ള രീതിയിൽ എന്നെ നോക്കി.
ഞാൻ: ഞാൻ പറയാം പക്ഷേ നീ വിഷമിക്കരുത്.
സുമി: ഇല്ല നീ പറഞ്ഞോ എന്താ...
ഞാൻ: അനു എന്നെ വിളിച്ചിരുന്നു.
സുമി: അവൾക്ക് എന്തുപറ്റി. പറയുംപോലെ അവളെ കാണുന്നില്ലല്ലോ.
ഞാൻ: അവൾ ഇന്നലെ അവളുടെ ഫ്രണ്ടിനെ കാണാൻ വേണ്ടി ലണ്ടനിൽ പോയി. അവിടെ ഇന്ന് കറങ്ങാൻ പോകുന്ന സമയത്ത് അവൾ ഇക്കയെ മറ്റൊരു സ്ത്രീയുടെ കൂടെ കണ്ടു എന്ന് എന്നെ വിളിച്ചുപറഞ്ഞു.
ഞാനത് പറയുമ്പോൾ അവളുടെ മുഖത്ത് പുച്ഛമായ രീതിയിലുള്ള ഒരു ചിരി മാത്രമാണ് കണ്ടത്. എന്നിട്ട് പെട്ടെന്ന് തന്നെ അവൾ റൂമിലേക്ക് പോയി.
അവൾ മുറിയിലേക്ക് പോകുമ്പോൾ എൻറെ മനസ്സാകെ എന്തോ പോലെയായി. ഇതിപ്പോ പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് ആ സമയത്ത് തോന്നിപ്പോയി. പക്ഷേ വേഗം തന്നെ അവൾ മുറിയിൽ നിന്നും പുറത്തേക്ക് വന്നു. കൈയിലെ ഫോണ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഫോൺ എടുക്കാനാണ് അവൾ പോയതെന്ന്. ഫോണുമായി എൻറെ അടുത്ത് വന്നിരുന്ന അവൾ എനിക്ക് അവളുടെ ഫോൺ എന്നിലേക്ക് നീട്ടി. ഞാനാ ഫോൺ വാങ്ങി നോക്കുമ്പോൾ ഷാഫിയും വേറൊരു പെണ്ണും നിൽക്കുന്ന ഫോട്ടോയാണ്. ഞാൻ ഉടൻതന്നെ അവളെ മുഖത്തിലേക്ക് നോക്കി.
സുമി: ഇന്ന് രാവിലെ എനിക്ക് അയച്ചു തന്നതാണ്. ഇതിലും കൂടുതൽ ഞാനെന്തു പറയാനാ. ഇനിയിപ്പോ ഇതിലും കൂടുതൽ കേട്ടാലും എനിക്ക് ഒന്നും തന്നെ എന്നെ ബോദർ ചെയ്യുന്നതായിട്ട് എനിക്ക് തോന്നുന്നില്ല. അവരായി അവരുടെ പാടായി. ഈ ഭൂമിയിൽ എന്നും നമുക്ക് നമ്മൾ മാത്രമേ
💬 Comments
View all comments