0%

Chapter Title : യുകെ ഡയറിസ് 5 [AJ Blake]

Author : AJ Blake 🖤 Read All Parts 118021

ഉള്ളൂ എന്ന് ഞാൻ എപ്പോഴേ മനസ്സിലാക്കി കഴിഞ്ഞു.

അവൾ അത് പറയുമ്പോൾ അവളുടെ മുഖത്ത് യാതൊരു രീതിയിലെയും വിഷമമോ സങ്കടമോ ഉണ്ടായിരുന്നില്ല. എന്തോ ഉറച്ച തീരുമാനം എടുത്ത ഒരു പെണ്ണായിരുന്നു അവളപ്പോൾ.

ഞാൻ: സത്യം പറഞ്ഞാൽ എനിക്കത് നിന്നോട് പറയണമെന്ന് കരുതിയിരുന്നതല്ല. പക്ഷേ ഇപ്പോൾ എനിക്ക് നീ തന്ന ആ ഒരു കംഫർട്ട്നെസ്സ് അതാണ് എന്നെ ഇത് നിന്നോട് പറയിക്കുവാനായി തോന്നിപ്പിച്ചത്.

സുമി: അജു. നീ ഒരു നല്ലൊരു വ്യക്തിയാണ്. നിന്നെക്കൊണ്ട് മറ്റുള്ളവരെ ബാധിക്കുമെന്ന് കരുതുന്ന ഒരു കാര്യവും ഒളിച്ചുവെക്കാൻ പറ്റുന്നതല്ല. പിന്നെ നീ എനിക്ക് തന്ന അതേ സ്പേസ് ആണ് ഞാൻ ഇപ്പോൾ നിനക്കും തന്നത്. ഇത്രയും നാൾ എനിക്ക് നിന്നോട് സംസാരിക്കാൻ ഒരു പേടിയുണ്ടായിരുന്നു.

അത് നിന്നോടുള്ള പേടി കൊണ്ടല്ല എൻറെ ഭർത്താവിനോടുള്ള പേടിയായിരുന്നു. ഭർത്താവ് എന്ന് പറയുന്നതിലും ഭർത്താവായിരുന്നു എന്ന് പറയുന്നതിന് എനിക്ക് ഇപ്പോൾ താല്പര്യം. ഇനി എനിക്ക് നിന്നോട് ആരെയും ഭയക്കാതെ മിണ്ടാനും ഇടപഴകാനും പറ്റും. ആർക്കും എന്നോട് ഒന്നും പറയാനുള്ള അവകാശം ഇനിയില്ല. ഇനി ഞാൻ എനിക്ക് വേണ്ടി ജീവിക്കും ആരെയും ഭയക്കാതെ ആരെയും തിരിഞ്ഞു നോക്കാതെ എൻറെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി മാത്രം.

ഏതുനേരത്ത് തോന്നിയ തോന്നലോ ധൈര്യമോ എന്നറിയില്ല ഞാൻ അവളെ ഒന്നും നോക്കാതെ എന്നോട് ചേർത്തുപിടിച്ചു. ആ നിമിഷം അവളും എന്നെ ഞെട്ടിച്ചുകൊണ്ട് വാരിപ്പുണർന്നു. അതിൽ എനിക്ക് യാതൊരുവിധ രീതിയിലും മറ്റൊരു ചിന്തയും ഉണ്ടായില്ല. ഒരു നല്ലൊരു സുഹൃത്തിൻറെ സാമീപ്യം മാത്രം ഞാൻ അവളിൽ കണ്ടു.

നിനക്ക് ഈ ലോകത്ത് എപ്പോ എന്ത് വേണമെങ്കിലും എന്നോട് സംസാരിക്കാം എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം അതുകൊണ്ട് നീ ഇനി ഒറ്റയ്ക്കാണെന്ന് ഒരിക്കലും ചിന്തിക്കരുത്. നിൻറെ ഈ അവസരത്തെ മുതലെടുത്തുകൊണ്ട് ഞാൻ സംസാരിക്കുന്നതാണെന്ന് നീ ഒരിക്കലും കരുതരുത്.  അവളെ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ ഞാൻ അവളോട്

💬 Comments

View all comments