0%

Chapter Title : യുകെ ഡയറിസ് 5 [AJ Blake]

Author : AJ Blake 🖤 Read All Parts 118022

പറഞ്ഞു. അവൾ അപ്പോൾ തന്നെ എന്നിൽ നിന്നും വിട്ട മാറി.

സുമി: എൻറെ അവസരത്തെ മുതലെടുക്കാൻ നീ ഒരിക്കലും നിൽക്കില്ല എന്നുള്ള ഉറപ്പ് എനിക്ക് ഉള്ളതുകൊണ്ടാണ് ഞാനിപ്പോൾ ഇങ്ങനെ ഇരുന്ന് സംസാരിക്കുന്നതും നിന്നോട് എല്ലാ കാര്യവും ഓപ്പൺ ആയിട്ട് പറയുന്നത്. നിന്നെ എനിക്ക് വിശ്വാസമാണ് നീ ഈ വീട്ടിൽ വന്നതിനുശേഷം എന്നോട് ആയാലും അനുവിനോട് ആയാലും നിൻറെ പെരുമാറ്റം ഞാനും അവളും എപ്പോഴും സംസാരിക്കാറുണ്ട്. ഏതൊരു പെണ്ണിനും കംഫർട്ട് തോന്നുന്ന ആണുങ്ങളോട് മാത്രമേ അവർ ഇടപഴകി സംസാരിക്കാൻ നിൽക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും നിന്നെ അത്രത്തോളം കംഫർട്ട് ആയി കഴിഞ്ഞിരിക്കുന്നു.

അവളത് പറയുമ്പോൾ എൻറെ ഉള്ളിൽ സന്തോഷം തിരതല്ലി കാരണം നമ്മളെ ഒരാൾക്ക് കംഫർട്ട് ആയി കാണാൻ പറ്റുമെന്ന് കരുതുന്നത് തന്നെ നമ്മൾക്ക് കിട്ടാവുന്ന വലിയൊരു അംഗീകാരമാണ്. ഇതൊക്കെ കഴിഞ്ഞപ്പോൾ തന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ വിഷമങ്ങളും മാറിയിരുന്നു ഞാൻ അവളെ നോക്കി ചിരിച്ച ശേഷം അവളോട് മുറിയിലേക്ക് പോകുന്നു എന്ന് പറഞ്ഞു ഞാൻ മുറിയിലേക്ക് പോയി. സമയം പോയതൊന്നും ഞാൻ അറിഞ്ഞില്ല.

എൻറെ ഉറക്കം രാവിലെ ശരിയാവാത്തത് കൊണ്ടാവണം എനിക്ക് അപ്പോൾ തന്നെ ഉറക്കം വന്നു. റൂമിലെത്തി ബെഡിൽ ഫോൺ എടുത്തിട്ട് ഞാൻ കയറി കിടന്നുറങ്ങി.

രാവിലെ അലാറം കേട്ട് ഉറക്കം എഴുന്നേറ്റ് താഴെ വരുമ്പോൾ സുമി അടുക്കളയിൽ തന്നെ ഉണ്ടായിരുന്നു. അവളോട് ഗുഡ്മോണിങ് പറഞ്ഞ് ഞാൻ ബാത്റൂമിൽ കയറി ഫ്രഷ് അപ്പ് ഒക്കെ ആയിട്ട് പുറത്തേക്ക് വന്നപ്പോൾ അവൾ എനിക്കും കൂടെ ചായ ഇട്ടു എൻറെ ഗ്ലാസ് എന്നിലേക്ക് നീട്ടി. ആ ചായ വാങ്ങി അവളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ എനിക്ക് മാത്യു ചേട്ടന്റെ കോൾ വന്നു.

11 മണിക്ക് തന്നെ ജോലിക്ക് കേറണമെന്ന് ചേട്ടൻ എന്നോട് പറഞ്ഞു. ഞാൻ സമയം നോക്കുമ്പോൾ തന്നെ 10 കഴിഞ്ഞിരുന്നു. അങ്ങനെ

💬 Comments

View all comments