0%

Chapter Title : യുകെ ഡയറിസ് 5 [AJ Blake]

Author : AJ Blake 🖤 Read All Parts 118033

പെട്ടെന്ന് തന്നെ അവളോട് കാര്യം പറഞ്ഞ് ഞാൻ മുറിയിൽ പോയി ഡ്രസ്സ് മാറി താഴേക്ക് ഇറങ്ങി. ആ സമയം കൊണ്ട് സുമി എനിക്ക് കഴിക്കാനായി ഒരു എഗ്ഗ് റോൾ ഉണ്ടാക്കി വെച്ചിരുന്നു. അവളുടെ കയ്യിൽ നിന്നും ആ എഗ്റോൾ വാങ്ങി കഴിച്ച് ഞാൻ വേഗം തന്നെ ഷോപ്പിലേക്ക് ഓടി.

ഷോപ്പിലെത്തി വേഗം തന്നെ ഞാൻ ജോലിയിലേക്ക് കടന്നു. ചേട്ടൻ പറഞ്ഞുതന്ന ഓരോ കാര്യങ്ങളും കൃത്യമായി ചെയ്തു. കസ്റ്റമേഴ്സ് വന്ന് തുടങ്ങിയത് കൂടി എന്നെ എൻറെ പാത്രം കഴുകൽ ഡ്യൂട്ടിയിലേക്ക് ചേട്ടൻ മാറ്റി. അങ്ങനെ പുള്ളിക്കാരൻ പറഞ്ഞു തന്ന പോലെ തന്നെ ഞാൻ അവിടുത്തെ ഓരോ കാര്യങ്ങളും ചെയ്യാൻ തുടങ്ങി. നമ്മൾ വിചാരിക്കും പോലെ എളുപ്പം പണിയല്ല ഈ പാത്രം കഴുകൽ എന്ന് എനിക്ക് അതോടെ മനസ്സിലായി. അമ്മാതിരി പാത്രങ്ങൾ ആയിരുന്നു ഓരോ സമയവും എൻറെ മുന്നിലേക്ക് എത്തിയിരുന്നത്. ചില സമയത്ത് ഞാൻ കഴുകിയ പാത്രങ്ങൾ തന്നെ വീണ്ടും വീണ്ടും എൻറെ മുന്നിലേക്ക് വരുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നുവെങ്കിലും.

ഇതാണ് നമ്മുടെ ജീവിതം എന്ന് ചിന്തിച്ചപ്പോൾ ഞാൻ അതൊക്കെ വകവയ്ക്കാതെ തന്നെ എൻറെ ജോലിയിലേക്ക് തുടർന്നു. കുറച്ച് നേരത്തെ പണിക്ക് ശേഷം ചേട്ടൻ എന്നോട് ഭക്ഷണം കഴിക്കാൻ പോകാൻ പറഞ്ഞു. അങ്ങനെ ഞാൻ ഭക്ഷണം കഴിക്കാനായി കിച്ചനിൽ നിന്നും ചോറും കറികളും എടുത്ത് സ്റ്റാഫ് റൂമിലേക്ക് പോകുമ്പോൾ. ജോസ്ന അവിടെ ഇരിപ്പുണ്ട്.

എന്നെ കണ്ടതും ഒന്ന് ചെറുതായി ചിരിച്ചു എന്നല്ലാതെ കൂടുതൽ ഒന്നും പറഞ്ഞില്ല. ഞാനും ജസ്റ്റ് അവൾക്കൊരു പുഞ്ചിരി കൈമാറി. ഒരു സ്ഥലത്ത് ജോലി ചെയ്യുന്ന രണ്ടുപേരായിട്ടുപോലും ഞങ്ങൾ തമ്മിൽ സംസാരിക്കാതിരുന്നത് എനിക്ക് എന്തോ ബുദ്ധിമുട്ട് പോലെ തോന്നി. കാരണം ഞാൻ എല്ലാരോടും അങ്ങോട്ട് കയറി സംസാരിക്കുന്ന കൂട്ടത്തിലുള്ള ആളാണ് അങ്ങനെയുള്ള എനിക്ക് ഒരാളുടെ മൗനം അത്ര ഈസി ആയിരുന്നില്ല.

എന്താടോ

💬 Comments

View all comments