Chapter Title : യുകെ ഡയറിസ് 5 [AJ Blake]
താൻ ഇവിടെ ആരോടും മിണ്ടാറില്ല. ഞാൻ തന്നെ അവളോട് സംസാരിക്കാൻ മുൻകൈയെടുത്തു.
ജോസ്ന: അയ്യോ അങ്ങനെയൊന്നുമില്ല.
ഞാൻ: അല്ല തന്നെ അങ്ങനെ മിണ്ടിയൊന്നും കാണാറില്ല.
ജോസ്ന: അത് ഞാൻ അങ്ങനെ പെട്ടെന്ന് സംസാരിക്കുന്ന കൂട്ടത്തിൽ അല്ല.
ഞാൻ: ഇൻവർട്ടർ ആണല്ലേ...
ജോസ്ന: അതെന്താ..
ഞാൻ: ഇൻട്രോവട്ട് എന്ന് ആക്കി പറഞ്ഞതാ...
ജോസ്ന: ഓ അതായിരുന്നോ... അല്പം...
ഞാൻ: അങ്ങനെയൊന്നും എഴുതാൻ പറ്റില്ല നമ്മൾ ഇവിടെ ജോലിയൊക്കെ ഒരുമിച്ച് തന്നെയല്ലേ... അപ്പം അത്യാവശ്യം എല്ലാവരും ആയിട്ട് സംസാരിക്കണം. എങ്കിൽ അല്ലേ എല്ലാവർക്കും ഒരു നല്ലൊരു ഫ്ലോയിൽ പോകാൻ പറ്റൂ.
ജോസ്നാ: ഇനിമുതൽ ശ്രമിക്കാം.
അങ്ങനെ ഞങ്ങൾ വീണ്ടും ഞങ്ങളുടെ ഭക്ഷണം കഴിപ്പിൽ ശ്രദ്ധ തിരിച്ചു. ഇടയ്ക്ക് ഓരോ കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുവെങ്കിലും. വളരെ വേഗം തന്നെ അവൾ കഴിച്ചു എണീറ്റ് അവളുടെ ജോലിയിലേക്ക് തിരിച്ചു കയറി. അങ്ങനെ അന്നത്തെ ദിവസം അവിടെത്തന്നെ എല്ലാ പണിയും കഴിഞ്ഞ് ഞങ്ങൾ ഇറങ്ങാൻ സമയത്താണ് ഞാൻ പിന്നെ ജോസ്നയെ നല്ല രീതിയിൽ കാണുന്നത്. ഞാൻ വേഗം നടന്ന് അവളുടെ അടുത്തേക്ക് പോയി.
ഞാൻ: താൻ എവിടെയാ താമസിക്കുന്നേ.
ജോസ്ന: ഇവിടെ അടുത്തുള്ള റോസ്മേരി സ്ട്രീറ്റ്.
ഞാൻ: അടിപൊളി ഞാൻ രണ്ട് സ്ട്രീറ്റ് അപ്പുറത്താണ് താമസിക്കുന്നേ. ഇനിയിപ്പോ എന്തായാലും കൂടെ നടക്കാൻ ഒരാളായല്ലോ ഡ്യൂട്ടി കഴിയുമ്പോൾ.
അവൾ അപ്പോൾ എനിക്കൊരു പുഞ്ചിരി മാത്രം നൽകി.
ഞാൻ: അല്ലടോ താൻ നാട്ടിൽ എവിടെയാ?
ജോസ്ന: തിരുവല്ല.
ഞാൻ: ഞാൻ ട്രിവാൻഡ്രം ആണ്.
അങ്ങനെ ഞങ്ങൾ ഓരോ കാര്യവും പറഞ്ഞു പറഞ്ഞു ഞങ്ങളുടെ വീടുകളുടെ അടുത്തെത്തി. ആദ്യം അവളുടെ വീട് കഴിഞ്ഞാണ് എൻറെ വീട്. അങ്ങനെ അവളെ വീട്ടിൽ ആക്കിയ ശേഷം ഞാൻ നേരെ തന്നെ എൻറെ വീട്ടിലേക്ക് എത്തിയിരുന്നു. ഡോർ തുറന്ന് ഞാൻ മുകളിലേക്ക് പോകുമ്പോൾ അനുവിന്റെ മുറിയിൽ നിന്നും ശബ്ദം
💬 Comments
View all comments