0%

Chapter Title : യുകെ ഡയറിസ് 5 [AJ Blake]

Author : AJ Blake 🖤 Read All Parts 118035

കേൾക്കാമായിരുന്നു. ഇവൾ നാളെ വരും എന്നല്ലേ പറഞ്ഞത് എന്തുപറ്റി ഇന്ന് നേരത്തെ വന്നിട്ടുണ്ടല്ലോ.

ഞാൻ അവളുടെ ഡോറിൽ മുട്ടി. അവൾ വന്ന്  ഡോർ തുറന്നപ്പോൾ അവളെ കണ്ട് ഞാൻ ശരിക്കും ഞെട്ടി. രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ട്. എന്തു പറയണമെന്ന് എനിക്കറിയില്ല ഞാൻ വേഗം തന്നെ അവളോട് എന്തു പറ്റി എന്ന് ചോദിച്ചു.

അവൾ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി. എനിക്ക് അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അറിയില്ല എന്നാലും ഞാൻ കാര്യം തിരക്കാൻ പോയി.

എന്താ അനു എന്തുപറ്റി??

എനിക്ക് വയ്യടാ, ഞാൻ പൊറുതിമുട്ടിയിരിക്കുവാ... അവൾ കരച്ചിൽ തുടർന്നുകൊണ്ട് പറഞ്ഞു.

അപ്പോഴേക്കും അവളുടെ ഫോണിലേക്ക് ഒരു വീഡിയോ കോൾ വന്നു.

ദാ കണ്ടോ... എന്നെ ഇവൻ ജീവിക്കാൻ സമ്മതിക്കില്ല... എത്ര നേരമായി എന്നറിയാമോ എന്നെ വിളിച്ച് ഓരോ കാര്യം പറയുന്നു...

നീ ബ്ലോക്ക് ചെയ്തതല്ലേ പിന്നെങ്ങനെ വിളിക്കുന്നേ.

ഇത് വേറെ ഏതോ നമ്പറിൽ നിന്ന് ഇപ്പോൾ എന്നെ വിളിക്കുന്നെ.

നീ ഫോൺ എടുക്ക് എന്താ കാര്യം എന്ന് സംസാരിക്കട്ടെ.

വേണ്ടടാ അവൻ പറയുന്നതൊന്നും കേൾക്കാൻ എന്നെക്കൊണ്ട് വയ്യ....

അങ്ങനെ പറഞ്ഞാൽ എങ്ങനെ അനു നീ ഫോൺ എടുക്ക്...

അവൾ എൻറെ നിർബന്ധത്തിന് വഴങ്ങി പെട്ടെന്ന് തന്നെ ഫോൺ എടുത്തു.

“എടി കഴുവേറീടെ മോളെ... നീ ആരെ കൊണക്കാനാടി പോയിരിക്കുന്നേ...” ഫോൺ എടുത്ത് പാട് പച്ചത്തെറിയാണ് അപ്പുറത്ത് നിന്നും കേട്ടത്.

ഞാൻ പെട്ടെന്ന് തന്നെ അവളുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി.

ഞാൻ: എന്തു മൈര് വർത്താനമാടാ നീ പറയുന്നേ. അത് ഒരു പെണ്ണിനോട്.

അവൻ: നീയാരാടാ പരനാറി അതിന്. എൻറെ പെണ്ണിനെ ഞാൻ ഇഷ്ടമുള്ളത് വിളിക്കും. അത് ചോദിക്കാൻ നീ ആരാടാ.

ഞാൻ: നിൻറെ പെണ്ണ് ആയാലും ആരായാലും ഒരു പെണ്ണിനെ തെറി വിളിക്കുന്നത് കേട്ടോണ്ട് നിൽക്കാൻ എന്നെക്കൊണ്ട് പറ്റില്ല കേട്ടോടാ...

💬 Comments

View all comments