0%

Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5 [Kumbhakarnan]

Author : Kambikathakal Read All Parts 4.9K

ഇങ്ങു പോരുന്നു. ഒറ്റയ്ക്ക് കഴിയാൻ പേടിയായിരുന്നു. "

"ഒറ്റക്കോ... അപ്പോൾ അമ്മേടെ ഭർത്താവ്..??"

"മരിച്ചുപോയി. കുറെ കൊല്ലമായി."

പിന്നെ ഈ സിന്ദൂരവും താലിമാലയും.... എന്നയാൾ ചോദിച്ചില്ല. മേനോൻ അവർക്കരികിലിരുന്നു.

"'അമ്മയെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ഞെട്ടിപ്പോയി കേട്ടോ. മരിച്ചുപോയ അമ്മ മുന്നിൽ വന്നു നിൽക്കുന്നപോലെ..."

ശാരദ അയാളുടെ കണ്ണുകൾ തുടച്ചു.

"കരയല്ലേ മോനേ..."

വെള്ളത്തിലേക്ക് നീട്ടിവച്ച കാലുകളിൽ മീനുകൾ കൊത്തി ഇക്കിളികൂട്ടിയപ്പോൾ ശാലു ചിരിച്ചു.

"കുരുത്തം കെട്ട മീനുകൾ..."

അവൾ പിറുപിറുത്തു.

"ഒരു തോർത്തുമാത്രം ഉടുത്ത് കുളിക്കാൻ കഴുത്തൊപ്പം വെള്ളത്തിൽ ഒന്നിറങ്ങണം. അപ്പോഴറിയാം ഇവറ്റകളുടെ കുരുത്തക്കേട് മുഴുവൻ..."

രേവതി പറഞ്ഞു.

"അനുഭവമുണ്ടോ രേവതിക്ക്...?"

"പിന്നേ... ഇഷ്ടംപോലെ..."

"അയ്യോ...."

"നിലവിളിക്കണ്ട..വെളിയിലുള്ളതിലൊക്കെ ഒന്നു കൊത്തുമെന്നേയുള്ളൂ.. ഉള്ളിൽ കയറി പോകത്തൊന്നുമില്ല..."

രേവതിയുടെ വർത്തമാനം കേട്ട് ശാലു പൊട്ടിച്ചിരിച്ചു...
അങ്ങനെ അല്പനേരം കൊണ്ട് അവർ നല്ല സുഹൃത്തുക്കളായി .

"ഞാൻ ഒരു കാര്യം ചോദിക്കട്ടെ...?"

"ചോദിച്ചോളൂ..."

"രണ്ട് മക്കൾ തമ്മിൽ ഇത്ര പ്രായ വ്യത്യാസം എങ്ങനെയുണ്ടായി...?"

അവൾ ആദ്യമൊന്നു ഞെട്ടിയത് ശാലു കണ്ടു. എങ്കിലും പെട്ടെന്നത് മറച്ചുകൊണ്ട് രേവതി പറഞ്ഞു.

"അഹ്...അതോ...അത് ഞങ്ങൾക്ക് ഒറ്റ മോൻ മതിയെന്ന തീരുമാനമായിരുന്നു. പക്ഷെ രണ്ടു കൊല്ലം മുമ്പ് അങ്ങേര് അവസാനമായി ഒരു അവധിക്ക് വന്നു. അന്ന് പറ്റിപ്പോയതാണ്. അങ്ങനെയാണ് മോളുണ്ടായത്. "

"അവസാനമായിട്ട് വന്നെന്നോ...അപ്പോൾ അദ്ദേഹം ...മരിച്ചോ...???"

"എനിക്ക് അങ്ങേര് മരിച്ചതിനു തുല്യമാണ്. ഞങ്ങൾ പിരിഞ്ഞു. ഇപ്പോൾ ഗൾഫിൽ ഒരുത്തിയെ കല്യാണം കഴിച്ച് ......"

പറഞ്ഞുവന്നത് തുടരാതെ അവൾ അകലേക്ക് നട്ട മിഴികളുമായി ഇരുന്നു.
അവളുടെ കൈ കവർന്നെടുത്ത് നെഞ്ചോട് ചേർത്ത് ശാലു

💬 Comments

View all comments