Chapter Title : ഉണരുന്ന ഇരുളം [Irul Mashi]
പറ്റുന്നില്ല. എന്തൊക്കെ കഞ്ഞി പരിപാടി ആയിരുന്നു രണ്ടും കൂടി കാണിച്ചോണ്ട് ഇരുന്നത്. അയ്യേ കാണുന്നേം കേൾക്കുന്നേം നമ്മുടെ തൊലിവരെ ഉരിഞ്ഞു പോകുന്ന ചളിപ്പ് അല്ലായിരുന്നോ രണ്ടും കൂടി. എന്റെ മക്കൂസേ എന്ന അവളുടെ വിളിയും ഒരു പൊന്നൂസും…” അവൾ വീണ്ടും കളിയാക്കി കൊണ്ട് പറഞ്ഞു.
“എന്റെ പൊന്ന് രഞ്ജു ഒന്ന് മിണ്ടാതിരി, അതൊക്കെ ഓർമ്മക്കുമ്പോൾ എനിക്ക് തന്നെ എന്നെ കുറിച്ച് ഓർത്ത് അപമാനം തോന്നുന്നു. ഇത്രക്കും ചളിപ്പ് ആയിരുന്നു ആ വിളി എന്നൊക്കെ ഇപ്പോഴല്ലേ അറിയുന്നത്.”
“ഉം ഉം, ടാ നിനക്ക് അവളെ ഇഷ്ടം ആയിരുന്നു അല്ലേ…?”
“പറി ആയിരുന്നു, നീ ഒന്ന് പോ മൈരേ…” ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
“പിന്നെ എന്തിനാണ് നീ അവളുടെ കല്യാണം ആയപ്പോൾ പിണങ്ങിയത്? നിനക്ക് അറിയാവുന്നുള്ളത് അല്ലായിരുന്നു അവൾക്ക് വേറെ ഉണ്ടെന്ന് ഉള്ളത്.”
“തേങ്ങ… എനിക്ക് പ്രേമം ആയിട്ട് പിണങ്ങിയത് ആണെങ്കിൽ പിന്നെ നീ എന്തിനാ പിണങ്ങിയത്? നിനക്കും പ്രേമം ആയിരുന്നോ…?”
“അയ്യാ, പ്രേമിക്കാൻ പറ്റിയ മുതല്, അവൾ എനിക്ക് തന്നിട്ട് പോയ പണി നിനക്ക് അറിയാത്തത് അല്ലല്ലോ, അന്ന് ഞാൻ അടിച്ച ടെൻഷൻ, എന്റെ ദേവി എനിക്ക് ഇപ്പോഴും ഓർക്കാൻ വയ്യാ, വല്ലാത്തൊരു ജാതി മൈര് പെണ്ണ് തന്ന അവൾ.”
“ആ അപ്പോ അറിയാല്ലോ അവളുടെ സ്വഭാവം എങ്ങനെ എന്ന് ഉള്ളത്, സ്വന്തം കാര്യത്തിന് വേണ്ടി ആരെ വേണോ മൂഞ്ചിക്കും. സെയിം അനുഭവം ഒക്കെ തന്നെയാ എനിക്കും, മനസിലാക്കാൻ ഞാൻ ഒരല്പം വൈകിപ്പോയി.”
“നീ ഒരു പൊട്ടൻ, വാ തുറന്നാൽ കള്ളം മാത്രം അവളെ ഒക്കെ നീ വലിയ കാര്യം പോലെ കൊണ്ട് നടന്നിട്ട് അവസാനം എങ്ങനെ ഉണ്ട്.”
“അത് ശരി തന്നെടേയ്, ഞാൻ പൊട്ടൻ ആയത് കൊണ്ടാണ് അവൾ അത് മുതലെടുത്തത്, ആ കഴിഞ്ഞത് കഴിഞ്ഞു. എനിക്ക് ആ പാസ്ബുക്ക് കിട്ടാൻ എന്താ ഒരു വഴി?”
“അത്യാവശ്യം ആണെങ്കിൽ നീ വീട്ടിൽ പോയി വാങ്ങിക്ക്, അവൾ ഇവിടെ ഉണ്ട്. ഇന്നലെ അമ്മ അപ്പച്ചിയെ വിളിച്ചപ്പോൾ പറയുന്നത് കേട്ടു. ആ പിന്നെ പോകുമ്പോൾ എന്തെങ്കിലും വാങ്ങി കൊണ്ട് പോ… അവളുടെ വീട്ടുകാർക്ക് അറിയില്ലല്ലോ മോൾടെ സ്വഭാവം, പ്രെഗ്നന്റ് ആയി ഇരിക്കുന്നത് കാണാൻ വന്നത് എന്ന് കരുതും.”
“ആ ശരിയെടി, എനിക്ക് ഒരു EMI അത്യാവശ്യം ഉണ്ടായിരുന്നു, അപ്പോ ഈ ബാങ്കിൽ നിന്ന് എടുക്കാം എന്ന് കരുതി. ഞാൻ വല്ലതും വാങ്ങി പോകാം അങ്ങോട്ട്
💬 Comments
View all comments