0%

Chapter Title : ഉണരുന്ന ഇരുളം [Irul Mashi]

Author : Irul Mashi Read All Parts 8062

ചെറിയ ഒരു തളർച്ച പോലെ, നമ്മള് ഷീറ്റ് അടിച്ചോണ്ട് ഇരിക്കേരുന്ന്, ബിപി വല്ലതും കുറഞ്ഞത് ആകും എന്തായാലും ഒന്ന് ആശുപത്രി വരെ പോയിട്ട് വരാം. അവൾ ഒറ്റക്കെ ഉള്ളൂ, നീ ഇത്തി ഇവിടെ ഇരി, എന്റെ അനിയത്തിയെ വിളിച്ചിട്ടുണ്ട് അവൾ വരുന്നത് വരെ നീ ഇത്തി ഇവിടെ ഇരിക്കണേ മക്കളെ. പെണ്ണ് ഇങ്ങനെ ഇരിക്കുമ്പോൾ ഒറ്റക്ക് ഒന്നും ആക്കിയിട്ട് പൊയ്ക്കൂടാ പക്ഷേ എന്തര് ചെയ്യാൻ, ഇങ്ങനെ ഒരു അവസ്ഥ ആയി പോയില്ലേ…” ശ്രുതിയുടെ അമ്മ ഇതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ഓട്ടോയിൽ കേറി.

ഞാൻ ഓട്ടോയിലേക്ക് നോക്കി അകത്ത് ശ്രുതിയുടെ അച്ഛൻ ചാരി ഇരിക്കുന്നു, എന്നെ കണ്ട് ഒന്ന് ചിരിച്ചു. സംസാരിക്കാൻ വയ്യാ എന്നുള്ളത് എനിക്ക് മനസിലായി. അപ്പോഴേക്കും അവർ പോയിരുന്നു.

ഞാൻ ആകെ പെട്ട അവസ്ഥയിലായി. എങ്ങനെയെങ്കിലും പാസ്സ്‌ബുക്ക് വാങ്ങണം വേറെ ഒന്നും മിണ്ടണോ പറയാനോ നിൽക്കാതെ പോണം എന്ന് കരുതി വന്ന എന്നെ ആകെ പിടിച്ചു കെണിയിൽ ആക്കിയപോലെ എനിക്ക് തോന്നി.

https://kkstories.com/bharya-adhava-bharikkappedunnaval-irul-mashi/

ഞാൻ മനസില്ലമനസോടെ വാങ്ങിയ സാധനവും ബൈക്കിൽ നിന്ന് എടുത്ത് വീട്ടിലേക്ക് നടന്ന് അകത്തേക്ക് കേറി. ഒരു വർഷം മുന്നേ സ്വന്തം വീട് പോലെ തന്നെയായിരുന്നു എനിക്ക് ആ വീട്. ഇടക്ക് ഇടക്ക് അവിടെ പോകുകയും ചെയ്യുമായിരുന്നു ഞാൻ.

അകത്തേക്ക് ചെന്നതും സോഫയിൽ ചരികിടന്ന് ടീവിയിൽ സിനിമ കാണുന്ന ശ്രുതിയെ കണ്ടു. ഞാൻ വിചാരിച്ചു എന്ത് തരം ജീവി ആണ് ഇത്, സ്വന്തം തന്ത വയ്യാതെ ആശുപത്രിയിൽ പോയിരിക്കുക ആണ്, അതൊന്നും യാതൊരു ടെൻഷനും ഇല്ലാത്ത സുഖമായി ഇരുന്ന് ടീവി കാണുന്നു. എന്നെ കണ്ടതും പതിയെ സോഫയിൽ നിന്നും എണീച്ചു.

“ടാ നീ എപ്പോ വന്നു…?”
ഒന്നും സംഭവിക്കാത്ത പോലുള്ള അവളുടെ ചോദ്യം കേട്ട് എനിക്ക് പെരുവിരലിൽ നിന്ന് പെരുത്ത് വന്നു. ഞാൻ ദേഷ്യം കടിച്ച് പിടിച്ച് കൈയിലിരുന്ന കവർ ഡൈനിംഗ് ടേബിളിൽ വെച്ചിട്ട് ഒന്നും മിണ്ടാതെ കസേര നീക്കി അവിടെ ഇരുന്നു.

“നീ എന്തിനാ ഇത്ര ദേഷ്യം കാണിക്കുന്നത് എന്നോടു…? ഞാൻ എന്തെങ്കിലും ചെയ്തോ നിന്നെ…?” അവൾ വീണ്ടും വളരെ സാധാരണ

💬 Comments

View all comments