Chapter Title : ഉണരുന്ന ഇരുളം [Irul Mashi]
ക്ലാസ്സിൽ എല്ലാർക്കും അതൊരു ഞെട്ടൽ ആയിരുന്നു. അവരുടെ ഉള്ളിൽ എല്ലാം ഉണ്ടായ തെറ്റിദ്ധാരണ ഞാനും അവളും പ്രണയത്തിലായി, അവളുടെ കല്യാണം അടുത്തപ്പോൾ എനിക്ക് സഹിക്കാൻ വയ്യാതെ പിണങ്ങിയത് ആണെന്ന്. ഞാൻ അതൊന്നും പറഞ്ഞു തിരുത്താൻ നിന്നില്ല. അവളുടെ കല്യാണത്തിന് ഞാൻ പങ്കെടുക്കാത്തത് കൂടി ആയപ്പോൾ എല്ലാരും അത് അങ്ങ് സ്വയം ഉറപ്പിച്ചു.
ഓർമകളിൽ നിന്നും ഒരു ദീർഘ ശ്വാസത്തോടെ ഞാൻ തിരിച്ചു വന്നു. എന്തായാലും രഞ്ജു പറഞ്ഞത് പോലെ ഒന്ന് പോയി നോക്കാം, എന്റെ ആവിശ്യം ആയി പോയില്ലേ, ഞാൻ സ്വയം ഒരു തീരുമാനത്തിലെത്തി.
പോകുന്ന വഴി ബൈക്ക് നിർത്തി വഴിയിൽ ഒരു കടയിൽ നിന്ന് കുറച്ച് സാധനങ്ങൾ വാങ്ങി, ഒരു കിലോ ഏത്ത പഴവും, ബാക്കി കുറച്ച് ബേക്കറി സാധനങ്ങളും.
അവളുടെ വീട്ടിലേക്കുള്ള ഇടറോഡ് തിരിഞ്ഞ് കേറി, മുഴുവൻ റബ്ബർ പുരയിടം ആണ് ചുറ്റും ഇടക്ക് ഇടക്ക് ഓരോ വീടുകൾ ഉണ്ട്, അതും റബ്ബർ പുരയിടത്തിൽ തന്നെ.
അവളുടെ വീട് റോഡിൽ നിന്ന് താഴേക്ക് ഒരു വഴി ഇറങ്ങി പോണം, ഞാൻ അങ്ങോട്ടേക്ക് ബൈക്ക് വളച്ചതും താഴെ അവളുടെ വീട് മുറ്റത്ത് ഒരു ഓട്ടോറിക്ഷ നിൽക്കുന്നത് കണ്ടു. എന്തായാലും വന്നത് അല്ലേ പോയി നോക്കാം എന്ന് കരുതി ഞാൻ അവളുടെ വീട് മുറ്റത്തേക്ക് ബൈക്ക് ഒതുക്കി ഇറങ്ങി.
“ആ മക്കളെ നീ വന്നത് നന്നായി, ദാണ്ടേ മാമന് ചെറിയ ഒരു തളർച്ച പോലെ, നമ്മള് ഷീറ്റ് അടിച്ചോണ്ട് ഇരിക്കേരുന്ന്, ബിപി വല്ലതും കുറഞ്ഞത് ആകും എന്തായാലും ഒന്ന് ആശുപത്രി വരെ പോയിട്ട് വരാം. അവൾ ഒറ്റക്കെ
💬 Comments
View all comments