Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
ഒരു സംഘട്ടനം നടന്നാൽ ചിലപ്പോൾ തനിക്കാവും വിജയം കാരണം പ്രതിയോഗികൾ അത്ര ശക്തർ അല്ല പക്ഷെ അവരുടെ കയ്യിൽ ഏതുതരാം ആയുധങ്ങൾ ഉണ്ടെന്നു അറിയാതെ മുന്നോട്ടു നീങ്ങുന്നത് ചിലപ്പോൾ അപകടം സൃഷ്ടിക്കും അവൻ തൊട്ടടുത്തുള്ള പെട്ടിക്കടയിൽ കയറി ഒരു ചായ വാങ്ങി കുടിച്ചു 2.5വർഷം കഴിഞ്ഞു ആദ്യ ചായ ആഹാ എന്താണ് സ്വാദ് ഒരു പയമ്പൊരിയും വാങ്ങി നന്നായി ചായ കുടിച്ചു തീർത്തിട്ട് ഫർഷാദ് നേരെ ഗുണ്ടകളുടെ അടുത്തേക്ക് നടന്നു എന്നിട്ട് കാറിന്റെ ഡോറിനു മുന്നിൽ നിന്നവനെ കൈകൊണ്ട് മാറ്റിയിട്ടു അകത്തു കയറി ഇരുന്നു ഗുണ്ടകൾ മൊത്തം വണ്ടർ അടിച്ചു നിൽക്കുകയാണ് ഒരു സംഘട്ടനം വേണ്ടിവരും എന്ന് കറുത്തിടത്താണ് ഇത്രയും എളുപ്പത്തിൽ പണി തീർന്നത് അവർ അത്ഭുതം വിറ്റിയുമാറാതെ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടു പായിച്ചു വണ്ടിയിൽ കയറിയത്തിൽ ഫർഷാദിന് രണ്ടുദ്ദേശം ഉണ്ടായിരുന്നു 1.ഇക്കയെ നേരിൽ കണ്ടു താൻ നിരപരാധി ആണെന്നും ഒരുമിച്ചു കുറ്റവാളിയെ കണ്ടെത്താമെന്നും അറിയിക്കുക 2.ഇപ്പോൾ കൂടെയുള്ള ഗുണ്ടകളുടെ കയ്യിൽ എന്തെങ്കിലും ആയുധം ഉണ്ടോയെന്നു അറിയുക ഇനി ഇക്ക തന്നെ അവിശ്വസിക്കുകയാണെങ്കിൽ അവരുമായി ഒരു സംഘട്ടനം ആവിശ്യമാണ് അപ്പൊ ഇവരുടെ ആയുധബലം തന്നെ പരാജയപ്പെടുത്താൻ പാടില്ല വണ്ടി പതുക്കെ ഇക്കയുടെ പഴയ ഗോഡൗണിൽ എത്തിച്ചേർന്നു ഫർഷാദിന് വളരെ പരിചിതമായ സ്ഥലം അവൻ എത്രയോതവണ ഇവിടെ വന്നിരിക്കുന്നു അവനു ഇക്ക അവിശ്വസിച്ചാലും രക്ഷപെടാം എന്നാ ഒരാത്മവിശ്വാസം വന്നു വണ്ടി നിർത്തി ഗുണ്ടകൾക്ക് നടുവിലായി അവൻ നടന്നു ഉള്ളിൽ കയറിയപ്പോൾ ആരുമില്ല ഗോഡൗൺ കാലിയാണ് അവൻ അവിടെ നിലത്തിരുന്നു ഗുണ്ടകൾ അവനുചുറ്റും നിന്നുകൊണ്ട് ആർക്കോ ഫോൺ ചെയ്യുന്നു
💬 Comments
View all comments