Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
മറുതലക്കൽ ആബിദ് ആണെന്ന് ഫർഷാദിന് പെട്ടെന്ന് മനസ്സിലായി പിന്നെ അവരുടെ വരവിനായി കാത്തിരിപ്പു ഇക്കയുടെ വണ്ടിയുടെ ശബ്ദം ഫർഷാദ് പെട്ടെന്ന് മനസ്സിലാക്കി അതു തന്നെ ഇടിച്ച അതെ വണ്ടിത്തന്നെയാണെന്നു അവനു വ്യക്തം ഇക്കയും ആബിദും കൂടെ മറ്റൊരുത്തനും ഉള്ളിലേക്ക് കയറിവരുന്നത് ഫർഷാദ് ദൂരെനിന്നു കണ്ടു എഴുനേൽക്കാൻ തുടങ്ങിയ ഫർഷാദിനെ ഇക്ക വലതുകാല്കൊണ്ടു ആഞ്ഞു ചവിട്ടി ഫർഷാദ് നിലത്തുവീണെങ്കിലും പെട്ടെന്ന് എഴുന്നേറ്റു ഇക്കയെ കൂടെവന്നവൻ പിടിച്ചു നിർത്തിയിരിക്കുന്നു സർ ഇവനെയൊന്നും തൊടണ്ട ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം ഇവനല്ല ഇവന്റെ അപ്പനെക്കൊണ്ട് ഞങ്ങൾ ഉത്തരം പറയിപ്പിക്കും അവൻ ഇക്കയെ പിടിച്ചുവച്ചുകൊണ്ട് പറഞ്ഞു അപ്പൊ അവനാണ് നേതാവ് അവന്റെ കയ്യിൽ തോക്ക് ഉണ്ടെന്നു ഇക്കയെ പിടിച്ചുമാറ്റാൻ അവൻ മുന്നോട്ടു വന്നപ്പോ തനിക്കു മനസ്സിലായതാണ് ഫർഷാദ് മനസ്സിൽ ചിന്തിച്ചു മറ്റുള്ളവരുടെ കയ്യിൽ ഒന്നുംതന്നെ ആയുധങ്ങൾ ഇല്ലെന്നു യാത്രയിൽ അവൻ മനസ്സിലാക്കിയിരുന്നു നിനക്ക് ഞാൻ ഇന്നൊരുദിവസം തരും അസീസ് എന്തുവേണമെങ്കിലും തരാം പക്ഷെ ആ പണം കിട്ടിയിരിക്കണം ഗുണ്ടകൾ ഫർഷാദിന് പിന്നിൽ നിന്നും പിടിച്ചുവച്ചിരിക്കുന്നു അസീസ് അരയിൽനിന്നും സൈക്കിൾ ചെയിൻ എടുത്തു വലതുകയിൽ ചുറ്റിപിടിച്ചു ഇനിയു താൻ ഇവിടെ നിൽക്കുന്നത് പന്തിയല്ല ഇപ്പോൾ രക്ഷപ്പെടണം ഫർഷാദ് മനസിൽ ഉറപ്പിച്ചു തന്നെ പിടിച്ചവരുടെ കൈകളിൽ താങ്ങിക്കൊണ്ടു ഫർഷാദ് ഒന്നുയർന്നു അസീസിന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി അടിപതറിപ്പോയ അസീസ് പിന്നിൽ ഉണ്ടായിരുന്ന ചില്ലുമേശയിലേക്കു മലർന്നു വീണു കുറച്ചുപേർ ഫർഷാദിന്റെ പിടിവിട്ടു അസീസിനെ രക്ഷിക്കാൻപോയി കാലുകൾ നിലത്തുകുത്തിയ ഫർഷാദ് വീണ്ടും ഒരിക്കൽകൂടി ഉയർന്നുപൊങ്ങി ഇത്തവണ പക്ഷെ അവൻ പിന്നോട്ട് തിരിഞ്ഞിറങ്ങി ഗുണ്ടകളുടെ പിടി അഴിഞ്ഞത് അവൻ അറിഞ്ഞു ഫർഷാദ് തിരിഞ്ഞു
💬 Comments
View all comments