0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

കുത്തി കുത്തി അവൻ തയെയുള്ള റോഡിനു മുകളിൽ എത്തി ഇവിടുന്നു ചാടിയാൽ തയെകൂടി പോകുന്ന മറ്റൊരു വണ്ടിയിൽ കയറിപ്പറ്റാൻ ആവും അവൻ മറ്റൊന്നും ആലോചിച്ചില്ല അടുത്ത് വന്ന ഒരു വലിയ ലോറിയുടെ പുറകിലേക്ക് ചാടി താർപ്പായ് വിരിച്ചതിനാൽ ലോറിയിൽ ഉള്ളവർ അറിഞ്ഞിരുന്നില്ല അതു അവനു അവനു അനുകൂലമായി അവൻ ലോറിയിൽ മലർന്നു കിടന്നു പുറത്തെ മുറിവിൽ നിന്നും രക്തം പോകുന്നു അവൻ തന്റെ കയ്യെത്തിച്ചു സില്ലുകഷണം പുറത്തുനിന്നു എടുത്തുകളഞ്ഞു വണ്ടിയിൽ ഉണ്ടായിരുന്ന ഒരു ചാക്ക് കീറി പുറത്തു ബാഗ് തൂകുമ്പോലകെട്ടിവച്ചു കാലിലും ഒരു ചാക്ക് കൊണ്ട് കെട്ടിപതുക്കെ അവൻ ഒന്ന് മലർന്നു ക്കിടന്നു പതിയെ അവൻ ഉറക്കിലേക്കു വീണുപോയി പക്ഷെ അപ്പോയെക്കും അവനെയും കൊണ്ടു ആ ലോറി കേരള അതിർത്തി കടന്നുകഴിഞ്ഞു കുടക് ലക്ഷ്യമാക്കി നീങ്ങി

വെളിച്ചം കണ്ണുകളിൽ അടിച്ചപ്പോഴാണ് ഫർഷാദ് കണ്ണുകൾ തുറക്കുന്നത് അവൻ ഇന്നലെ കിടന്ന ലോറിയിൽ അല്ലായെന്നു മുകളിലെ സീലിംഗ് വ്യക്തമാക്കി അവൻ ഒരു അന്താളിപ്പോടെ ചുറ്റും കണ്ണോടിച്ചു അതൊരു മുരിയാണെന്നു പതുക്കെ അവൻ തിരിച്ചറിഞ്ഞു കട്ടിലിനോട് ചേർന്നു ഗ്ലൂക്കോസ് സ്റ്റാൻഡ് ഉണ്ട് അതിൽ നിന്നിം ഗ്ളൂക്കോസ് അവന്റെ ഇടതുകൈയിൽ ബന്ധിച്ചിരിക്കുന്നു അതു പതിയെ ഇട്ടിട്ട് വീഴുകയാണ് അവനെ ഒരു പുതപ്പുകൊണ്ട് മൂടിയിരിക്കുന്നു അവൻ പതുക്കെ പുതപ്പു മാറ്റിനോക്കി തന്റെ വസ്ത്രങ്ങൾ മാറ്റിയിരിക്കുന്നു അരയ്ക്കു മുകളിൽ അവൻ നഗ്നനാണ് പുറത്തെ മുറിവ് വൃത്തിയാക്കി കെട്ടിവച്ചിരിക്കുന്നു അതു നെഞ്ചിലൂടെയാണ് കെട്ടിയിയിരിക്കുന്നത് വളരെ വൃത്തിയായി തന്നെ മുറിവ് വെച്ചുകെട്ടിയിട്ടുണ്ട് അവൻ തായാട്ട് നോക്കി തന്റെ പാന്റ് മാറ്റി മുണ്ടുടുപ്പിച്ചിരിക്കുന്നു അവൻ കയ്യെത്തിച്ചു മുണ്ട് മാറ്റി നോക്കി

💬 Comments

View all comments