Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
അതും പറഞ്ഞു അമ്മച്ചി പത്രങ്ങൾ എടുത്തു പുറത്തേക്കു നടക്കാൻ തുടങ്ങി പെട്ടെന്ന് എന്തോ ഒരാത്തപോലെ നിന്നു എന്നിട്ടു അവനെ നോക്കി പറഞ്ഞു ആ കാലത്തു നീ ഒറ്റയ്ക്ക് നടക്കാൻ നോക്കി എന്ന് അപ്പച്ചൻ പറഞ്ഞല്ലോ അന്നേരം ഞാൻ അവിടെ ഉണ്ടായിരുന്നെകിൽ നിന്റെ അവസാനത്തെ നടത്തം ആയേനെ അതു ഇനി നടക്കാൻ തോന്നുമ്പോൾ അമ്മച്ചിയെ വിളിക്കണം ഞാൻ വന്നു നടത്തിക്കും ഒറ്റയ്ക്കുള്ള കാസർത്തൊന്നും വേണ്ട കേട്ടല്ലോ അവസാനം പറഞ്ഞത് ഒരൽപ്പം കടുപ്പിച്ചാണ് ഒരമ്മയുടെ എല്ലാ അധികാരങ്ങളും ഉള്ള സ്വരം അവൻ അവരെത്തന്നെ നോക്കി നിന്ന് തന്നെ അവരുടെ ജോസൂട്ടിയായി ആ അപ്പനും അമ്മച്ചിയും കണ്ടുകഴിഞ്ഞു മനസ്സുകൊണ്ട് അവരിപ്പോൾ തന്റെ അപ്പനും അമ്മച്ചിയുമാണ് പടച്ചോനെ ഇവരെ വിട്ടു താൻ എങ്ങനെ തെന്റെ ലക്ഷ്യം നടപ്പാക്കും അവൻ കുറച്ചു ആലോചിച്ചു പിന്നെ കട്ടിലിൽ കിടന്നു അവൻ മുറിയിൽ മൊത്തം കണ്ണോടിച്ചു ഇത് ജോസൂട്ടിയുടെ മുറി ആണെന്ന് തോന്നുന്നു മേശയിൽ കുറച്ചു പുസ്തകങ്ങൾ ഒക്കെ കാനുണ്ട് അതൊക്കെ എടുത്തു വായിക്കണം എന്നുണ്ട് പക്ഷെ നടന്നുപോയിവേണം അതെടുക്കാൻ എഴുന്നേൽക്കരുത് എന്നാണ് അമ്മച്ചിയുടെ ഓർഡർ അതുകൊണ്ട് നടന്നുപോയി എടുക്കാനും ഒരു മടി അമ്മച്ചി വരുന്നവരെയും അവനങ്ങനെ ഇരുന്നു ജോലിക്കിടയിൽ അവനങ്ങനെ ഉണ്ടെന്നു നോക്കാൻ വന്ന അമ്മച്ചിയോടു അവൻ പുസ്തകം എടുത്തുതരാണ് പറഞ്ഞു അമ്മച്ചി സന്തോഷത്തോടെ അതൊക്കെ അവന്റെ അരികിൽ കൊണ്ടുവച്ചു അവൻ പുസ്തകങ്ങൾ ഓരോന്നും എടുത്തു നോക്കി പിന്നെ അതിൽ നിന്നും ഒന്നെടുത്തു അവൻ വായന ആരംഭിച്ചു അത്രയും നേരം ബോറടിച്ചിരുന്ന അവനു ബുക്കുകൾ ഒരു കൂട്ടായി അവൻ അങ്ങനെ അതുവായിച്ചിരുന്നു അന്നു വൈകിട്ട് വരെ
💬 Comments
View all comments