Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
ഇവിടുള്ളപ്പോൾ മകൾ ഫാത്തിമ ഫർഹാനയും അങ്ങനെ തന്നെ ആയിരുന്നു ഇപ്പൊ അമേരിക്കയിൽ ഇങ്ങനാണോ എന്തോ എന്തായാലും തനിക്കു അവൾ സ്വന്തം പെങ്ങളൂട്ടി തന്നെയാണ് തന്നെ എത്ര ഉപദ്രവിച്ചാലും അതു അങ്ങനെ തന്നെ ആയിരിക്കും എന്താടാ ഫർഷാദേ നിന്റെ തന്ത ആരാന്നു തീരുമാനം ആയോ ആബിദ് ഫർഷാദ് തേങ്ങ പൊതിച്ചുകൊണ്ടിരിക്കുന്നത് കണ്ടു പറഞ്ഞു ആബിദ് എപ്പോഴും അങ്ങനെയാണ് എപ്പോഴും ഫർഷാദിന്റെ പിതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കും പക്ഷെ ഫർഷാദിനെ അതൊരിക്കലും വേദനിപ്പിച്ചില്ല തന്റെ വിവരമില്ലാത്ത അനിയന്റെ കുട്ടികളികൾ ആയിട്ടേ അവൻ അതിനെ കണ്ടിരുന്നുള്ളൂ എന്തായാലും ആബിദിന് ഫർഷാദിന്റെ അതെ പ്രായം ആയതുകൊണ്ട് തന്നെ ആബിദിന്റെ വസ്ത്രം എല്ലാം തന്നെ ഫർഷാദിനു ആബിദ് പിച്ചപോലെ നൽകിയിരുന്നു ആബിദ് അങ്ങനെ അതികം ഒന്നും വസ്ത്രങ്ങൾ ഉപയോഗിക്കാറില്ല എല്ലാം പെട്ടെന്ന് തന്നെ മാറ്റും അതുകൊണ്ട് തന്നെ ഫർഷാദിന് പുതുമയുള്ള വസ്ത്രം കിട്ടികൊണ്ടേ ഇരുന്നു പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു ആബിദ് രാവിലെ തന്നെ എങ്ങോട്ട് വണ്ടി എടുത്തുപോയി ഇക്ക ഇന്നുമുഴുവൻ ഇവിടെതന്നെ കാണും പറമ്പിൽ ഒക്കെ ഇറങ്ങി ഒന്ന് നടക്കും ജോലികൾ ഒക്കെ പറഞ്ഞു ഏൽപ്പിക്കും ഇപ്പൊ കുറച്ചായിറ്റിന് ഫർഷാദിന് കണ്ണുപൊട്ടുന്ന ചീത്തവിളികളും അടിയും കുറവാണ് ഇപ്പൊ കുറച്ചു മയത്തിലാണ് ഇക്ക തന്നോട് പെരുമാറാന് ഇക്ക പറമ്പിൽ നടന്നുകൊണ്ടിരിക്കുന്നു ഫർഷാദ് ബാക്കിയുള്ള തേങ്ങ പൊതിക്കുകയാണ് നാളെതന്നെ ഇതൊക്കെ ഉണക്കാൻ ഇടണം എന്നിട്ട് അവരുടെ തന്നെ മില്ലിൽ കൊടുപോയി ആട്ടി എണ്ണയെടുക്കണം വീട്ടിലേക് ഉള്ള എണ്ണ തീരാനായി പിന്നെ ഇതുകഴിഞ്ഞു വേണം അടക്കയും ജാതിയും പൊതിച് ഉണക്കാൻ വയ്ക്കാൻ എന്നിട്ട് ടൗണിൽ കൊണ്ടുപോയി മൊത്തവ്യാപാര കടയിൽ കൊടുത്തു
💬 Comments
View all comments