Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
പെട്ടുപോയി പ്രശ്നം അതൊന്നുമല്ല അമ്മച്ചിയോടു പെങ്ങളാണ് എന്നൊക്ക വെച്ചുകാച്ചിയിട്ട് ഇതിപ്പോ എന്തുപറയും അവളാണെങ്കിൽ പോയി കളയുകയും ചെയ്തു ആരോ ഡോർ തുറന്നു അകത്തു കയറുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ ആരിഫയാണ് അവളുടെ മുഖത്തു ഉളുപ്പുണ്ടോ എന്നുള്ള രീതിയിൽ ഒരു നോട്ടവും ഫർഷാദേ നീ തീർന്നെടാ തീർന്നു അവന്റെ മനസ്സ് അവനോടു തന്നെ പറഞ്ഞു ആരിഫ തുടങ്ങി എന്തൊക്ക ബഹളമായിരുന്നു പെങ്ങളായി കൊണ്ടുപോയി അങ്ങനെ കാണാൻ പറ്റൂല ന്നട്ട് ഛെ മോശം മോശം അവള് കത്തിക്കയറി അവൻ തല തായ്തി ഇരുന്നു ശേഷം തുടർന്ന് അതുപിന്നെ എന്റെ അമ്മച്ചിയുടെ ഇഷ്ടം അതനികിൽ പിന്നെ അങ്ങനെ നടത്താൻ പറ്റിയില്ലെങ്കിൽ എന്നെപിന്നെ എന്തിനാ പറ്റുക എന്തോ എങ്ങനെ നാണമില്ലല്ലോ ഇങ്ങനെ ഓന്തിനെ പോലെ നിറം മാറാൻ പെണ്ണിനെ കണ്ടു കിളി പോയി ഇരിക്ക എന്നിട്ട് ഓരോരോ ഡയലോഗ് എടി എന്റെ കൊച്ചിനെ ഇങ്ങോട്ട് വിട്ടേ അമ്മച്ചി അവിടെ രക്ഷക ആയി പ്രത്യക്ഷപെട്ടു അവനെ അവന്റെ അമ്മച്ചിയുടെ ആഗ്രഹം സഫലമാക്കാൻ വന്നോന അമ്മച്ചി അതുപറഞ്ഞു വാതിൽ തുറന്നു അവനോട് ഇറങ്ങാനായി കൈ കാണിച്ചു അങ്ങനെ പറഞ്ഞു കൊട് അമ്മച്ചി എന്ന് പറഞ്ഞുകൊണ്ടു ഫർഷാദ് പുറത്തിറങ്ങി എന്നിട്ട് അമ്മച്ചിയുടെ കവിളിൽ ഉമ്മവെച്ചു എന്നിട്ട് അമ്മച്ചിയുടെ തോളിൽ കയ്യിട്ടു കൊണ്ട് അകത്തേക്ക് പോയി റൂമിൽ എത്ര ഇരിന്നിട്ടും ഫർഷാദിന് ഇരിക്കപ്പൊറുതി കിട്ടുന്നില്ല ഫാത്തിമയെ ഒന്നുപോയി കണ്ടാലോ അവൾ ഇപ്പൊ അടുക്കളയിൽ എങ്ങാനും കാണു പക്ഷെ എന്തുപറഞ്ഞു അങ്ങോട്ട് പോകും ആരെങ്കിലും കണ്ടാലോ കണ്ടാൽ തന്നെ എന്താ താൻ കെട്ടാൻ പോകുന്ന പെണ്കുട്ടിയല്ലേ ഒരു പ്രശ്നവും ഇല്ല
💬 Comments
View all comments