Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
അവൻ അവനെതന്നെ സമാധാനിപ്പിച്ചു അവൻ അടുക്കളയിലേക്കു പതുക്കെ പോയി പുറത്തു നിന്നു പതുക്കെ ഒന്നു അകത്തേക്ക് നോക്കി അമ്മച്ചി മാത്രമേ ഉള്ളു ഫാത്തിമ ഇല്ല എവിടെ പോയി കാണും അവൻ പിന്നെയും ഒന്ന് നോക്കി അടുക്കളയുടെ പുറത്തായി വർക്ക് ഏരിയ ഉണ്ട് അവിടെയായിരുന്നു ഫാത്തിമ അവൾ അവിടുത്തെ ജോലി കഴിഞ്ഞു അടുക്കയിലേക്കു കയറി അവൻ മറഞ്ഞിരുന്നു അവളെ നോക്കിക്കണ്ടു പെട്ടെന്ന് അവൾ എന്തോ എടുക്കാനായി വാതിലിനു നേരെ വരുന്നത് അവൻ കണ്ടു അവൾ പുറത്തേക്കു ഇറങ്ങിയാൽ അവനെ കാണും അവൾ അടുത്തെത്താൻ ആയപ്പോൾ അവന്റെ ധൈര്യം മുഴുവൻ ചോർന്നുപോകുന്നപോലെ തോന്നി അവനു പടച്ചോനെ ഓള് ന്നെ കണ്ട മൊത്തം കയ്യിന്നുപോകും അവൻ വാതിലിന്റെ മറവിലേക്കു നിന്നു അവൾ ഉള്ളിലെ ഷെൽഫ് തുറന്നു പുറത്തു വരാതെ തന്നെ ജോലികളിൽ മുഴുകി അവൻ പതുക്കെ ഒന്നുകൂടി ഉള്ളിലേക്ക് നോക്കി അവളില്ലെന്നു ഉറപ്പിച്ചു ഒറ്റ ഒട്ടത്തിനു അവന്റെ മുറിയിൽ എത്തി ഛെ അവനു അവനോടു തന്നെ പുച്ഛം തോന്നി ഒരുപെണ്ണിനെ കണ്ടപ്പോയെക്കും ധൈര്യം ചോർന്നുപോയിരിക്കുന്നു നാണക്കേട് അവൻ അവനോട് തന്നെ പറഞ്ഞു അനുപിനെ അവനായിട്ടു അവളെ കാണാൻ പോയില്ല പക്ഷെ ഒരുവീട്ടിൽത്തന്നെയല്ലേ അവർ പലപ്പോഴായി കണ്ടുമുട്ടി അപ്പോൾ രണ്ടാൾക്കും വെപ്രാളം ആ കാഴ്ചകൾ കാണികൾക്കെല്ലാം ചിരി പടർത്തി ആരിഫ രണ്ടിനെയും കൊന്നുകുലവിളിച്ചു ഇനിയൊന്നു ബാക്കിയില്ല അവൻ ആരിഫയെ പേടിച്ചു അന്നുമുഴുവൻ റൂമിൽ തന്നെ ഇരുന്നു പിറ്റേന്ന് രാവിലെ ഫർഷാദ് കുറച്ചു വൈകി ആണ് എണീറ്റത് പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്തു തീർത്തു പതുക്കെ അടുക്കളയിലേക്കു പോയി ഇന്നെന്തായാലും അവളെ കണ്ടിട്ട് തന്നെ
💬 Comments
View all comments