Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
തനിക് പെരുന്നാൾ പൈസ തരും ഇക്കയടക്കം പിന്നെ കൊച്ചമ്മ വക ഒരോ ജോഡി വിലകൂടിയ പുതുവസ്ത്രങ്ങളും തരും ആ പണം കൊണ്ടാണ് ഫർഷാദ് ഇക്ക അറിയാതെ തന്റെ MBA പഠനം പൂർത്തിയാക്കിയത് ഓരോരുത്തരും വരുമ്പോൾ തന്നെ ഫർഷാദ് അവിടെ ഓടിപോയി പെട്ടി എടുത്തു വീടിന്റെ വരാന്തയിൽ കൊണ്ടുചെന്നു വെക്കും എന്നിട്ട് തിരിച്ചുപോരും വീട്ടിലേക്കു കയറാൻ അവനു അനുവാദം ഇല്ലല്ലോ അപ്പൊ അവരൊക്കെ അവനു എന്തെങ്കിലും കൊടുക്കും ചുരുങ്ങിയത് 100രൂപയെങ്കിലും കിട്ടും പിന്നെ അവരൊക്കെ രാത്രി പറമ്പിൽ പുറത്തു കസേര ഒക്കെ ഇട്ടു ഒരുമിച്ചു കളിയും പാട്ടുമൊക്കെയായി തുടരും ഫർഷാദ് ആണ് അതൊക്കെ നോക്കി നടത്തുക അതു കഴിഞ്ഞു പോകുമ്പോഴും അവനു കാര്യമായി എന്തെങ്കിലും തടയും അങ്ങനെ ഫാത്തിമയുമായി ഇക്കയുടെ കറുത്ത ബെൻസ് കാറു ഗേറ്റ് കടന്നു വന്നു ഫർഷാദ് അപ്പൊ തെങ്ങിന് തടം കീറുകയാണ് അതവിടെ ഇട്ടു അവൻ ഓടിപോയി കാറിന്റെ ഡോർ തുറന്നു കൊടുത്തു ഫാത്തിമ ഇറങ്ങി Ho അപ്പോഴാണ് ഫർഷാദിന് സമാദാനം ആയതു അവൾക്കു വലിയ മാറ്റം ഒന്നുമില്ല പഴയ പോലെ തന്നെ പർദ്ദയാണ് വേഷം അവിടെയൊക്കെ പോയ് അവൾ മോശമായി പോയിക്കാണും എന്നായിരുന്നു അവന്റെ പേടി അവരുടെ മനസ്സിൽ ഇല്ലെങ്കിലും അവന്റെ മനസ്സിൽ അവൾ അവനു പെങ്ങൾ തന്നെ ആണല്ലോ ഓരങ്ങളായുടെ രോദനം ആയി വേണേൽ നമുക്കത് കാണാം അങ്ങനെ അവൾ ഇറങ്ങിയപ്പോ അവൻ ഇക്കയ്ക്കും പോയി വാതിൽ തുറന്നു കൊടുത്തു ഡിക്കി തുറന്നു ബാഗ് ഒക്കെ എടുത്തു വരാന്തയിൽ കൊണ്ടുചെന്ന് വച്ചു എന്നിട്ട് തിരിച്ചു അവന്റെ പണിക്കു പോയി ഇനി ഇപ്പൊ
💬 Comments
View all comments