0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.1K

എന്റെ കൂടെ ഉള്ള ആരോ ചെയ്‌ത പണിയാണ് അത്"

ഐശ്വര്യയുടെ കാര്യം അവൾ മനപൂർവം പറഞ്ഞില്ല

"അപ്പോ ആ വോയ്സോ ??"

"വോയ്സ് എന്റെ തന്നെയാണ് ഞാൻ അത് പറഞ്ഞതും ആണ് പക്ഷെ അത്, അന്നത്തെ ഞാൻ അല്ല ഇപ്പോൾ അന്ന് നിന്നോട് എനിക്ക് എന്താണെന് അറിയില്ല ഭയങ്കര വെറുപ്പ് ആയിരുന്നു നിന്നോട് എന്നല്ല ഈ പ്രേമം പോലുള്ള പരിപാടി തന്നെ എനിക്ക് വെറുപ്പ് ആയിരുന്നു അച്ചന്റെ വാക്ക് വച്ചു ആ ഹരി എന്നു പറയുന്ന നാറി എന്നെ പുറകെ നടന്നു ശല്യം ചെയ്യുന്നതിൽ നിന്ന് ഒന്ന് ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന കള്ളം പറഞ്ഞു നിന്നെ കൂടെ കൂട്ടിയത്  പക്ഷെ കോളേജിൽ വച്ചു നിന്നെ കൂടുതൽ അറിഞ്ഞപ്പോൾ എല്ലാം മാറിയതാണ് പക്ഷെ അയാൾ ഇങ്ങനെ ഒക്കെ നിന്നോട് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല ടാ സോറി ഒരു 100 വട്ടം ഞാൻ നിന്റെ കാൽ പിടിക്കാം "

അക്ഷരയുടെ  കണ്ണോക്കെ നിറഞ്ഞു .

"അയ്യേ ടി നീ കരയെല്ലേ... ബോൾഡ് ആയ അക്ഷര കരയുന്നത് ഒക്കെ കോളേജിൽ അറിഞ്ഞാൽ ഉണ്ടല്ലോ പിന്നെ നിന്റെ സകല വിലയും പോകും. ദേ നോക്കിയേ എനിക്ക് ഒരു കുഴപ്പവും ഇല്ല നീ എന്നെ സ്നേഹിക്കുന്നു ന്ന് നീ അന്ന് എന്റെ വീട്ടിൽ വന്നു കൂട്ടിക്കൊണ്ടു പോയപ്പോൾ തന്നെ എനിക്ക് മനസിലായതാണ് , പിന്നെ ടൂർ പോയപ്പോ ഉണ്ടായ സംഭവം ഒക്കെ കേട്ടും കണ്ടും ഞാൻ തകർന്നു പോയി അത് സത്യമാണ് വേറെ ഒന്നും അല്ല ഞാൻ ഒരുപാട്

💬 Comments

View all comments