Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]
വട്ടം പറഞ്ഞതാ എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത അത്ര മുകളിൽ ആണ് നീ, ആ നീ എന്നെ സ്നേഹിക്കുന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് മോഹിച്ചു പോയിരുന്നു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എല്ലാം വെറുതെ ആയിരുന്നു എന്നൊക്കെ കേട്ടപ്പോ ഞാൻ ... ഞാൻ അങ്ങനെ ഒക്കെ ചിന്തിച്ചു പോയി നീ ക്ഷമിക്ക് അക്ഷ ..."
" പിന്നെ ഉയരത്തിൽ പോടാ അവിടുന്ന് എനിക്ക് ഉള്ളത് ഒക്കെ നിനക്കും അവകാശം ഉള്ളതാണ് ഇനി മുതൽ അത്രേം മനസിൽ വച്ചോ നീ .. വേറെ ഒന്നും ആലോചികണ്ട പിന്നെ ഈ കാറ്ററിങ് പരിപാടി ക്കും ഇനി നീ പോവണ്ട കേട്ടല്ലോ "
"ഏയ് അത് പറ്റില്ല ടി എനിക്ക് ആവശ്യം ഉള്ളപ്പോൾ കൂടെ ഉണ്ടായിരുന്ന ആളാണ് രാജൻ ചേട്ടൻ പുള്ളി വിളിച്ച എനിക്ക് പോവാതെ ഇരിക്കാൻ പറ്റില്ല അത് ഞാൻ എത്ര വലിയ നിലയിൽ എത്തിയാലും പോയെ പറ്റൂ , നിനക്ക് അറിയില്ല പട്ടിണി കിടന്ന ദിവസങ്ങളിൽ എനിക്കും അമ്മക്കും വിശപ്പ് മാറാൻ ഇതുപോലെ എത്ര കാറ്ററിങ് വർക്ക് സഹായിചിട്ടുണ്ടെന്നോ .. "
അവന്റെ പറച്ചിലൊക്കെ കേട്ട് അക്ഷര കണ്ണു നിറഞ്ഞിരിക്കുവാണ് .
കിരൺ പെട്ടെന്ന് വിഷയം മാറ്റി
" എടി പിന്നെ ഇന്ന് ഐശ്വര്യ വന്നിരുന്നു ഇവിടെ . എന്തൊക്കെയോ പറഞ്ഞു നിന്നെ വിശ്വസിക്കരുത് എന്നൊക്കെ പിന്നെ എന്റെ കവിളിലും തലയിലും ഒക്കെ തലോടി ആണ് നിന്നത് "
പെട്ടെന്ന് അക്ഷരയുടെ മുഖം രൂക്ഷമാവുന്നത് കിരൺ ശ്രദ്ധിച്ചു
"ഓഹോ അപ്പോ ഉച്ചക്ക് ഇറങ്ങി അവൾ വന്നത് ഇങ്ങോട്ടായിരുന്നല്ലേ
💬 Comments
View all comments