Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]
എനിക്ക് അപ്പോഴേ തോന്നി . നിനക്ക് പറഞ്ഞുകൂടെ വേണ്ട ന്ന് അവളുടെ തലോടലും കൊണ്ട് നിന്നെക്കുന്നു അവൻ , ന്നിട്ട് ഇന്നലെ എന്ത് ഷോ ആയിരിന്നു ഇവിടെ കിടന്നു ഞാൻ നിന്നെ കൊല്ലാൻ നോക്കി അത്രേ അഹങ്കാരി"
അക്ഷര ദേഷ്യത്തോടെ പറഞ്ഞു
"അല്ല അത് ഇപോ നല്ല സുഖം ഉണ്ടായിരുന്നു അവളെ പോലെ ഒരു സുന്ദരി കൊച്ചു എന്റെ കവിളിൽ ഒക്കെ തലോടിയ എനിക്ക് ലോട്ടറി അടിച്ച പോലെ അല്ലെ "
"അങ്ങനെ അവൾ തലോടിയിട്ട് നീ സുഖികണ്ട . നിനക്ക് വേണേൽ എന്നോട് പറഞ്ഞ മതി ഞാൻ തലോടി തരാം നിനക്ക് എത്ര വേണേലും "
"ഒ വേണ്ടായെ ന്നിട്ട് ഭാവി വരനെ കൊണ്ട് എന്നെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കാൻ അല്ലെ " കിരൺ അത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് പറഞ്ഞത് അബദ്ധം ആയിപ്പോയി ന്ന് തോന്നിയത് , അക്ഷരയുടെ മുഖം ഒക്കെ മാറി അവളുടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി
"കിരണേ നീ .. നീ ഇപ്പോഴും എന്നെ സംശയിക്കുവാ അല്ലെ .. നീ എന്ത് പറഞ്ഞാലും എനിക് കുഴപ്പം ഇല്ല പക്ഷെ ഞാൻ നിന്നെ കൊല്ലാൻ നോക്കി എന്നൊക്കെ എന്റെ മുഖത്ത് നോക്കി ഇങ്ങനെ പറയല്ലേടാ "
അവൾ ഇരുന്നു മുഖം പൊത്തി കരയാൻ തുടങ്ങി
"അയ്യോ ദേ ... അക്ഷര അല്ല അക്ഷ കരയെല്ലേ ടി... ദേ നോക്കിയേ ഞാൻ നിന്നെ ചുമ്മ എരിവ് കയറ്റാൻ പറഞ്ഞതാ അയ്യേ നീ ഇങ്ങനെ കരയെല്ലേ നിനക്ക് അത് ഒട്ടും ചേരില്ല "
കിരൺ എത്തി
💬 Comments
View all comments