0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.1K

പിടിച്ച്  അവളുടെ കവിളിൽ തൊട്ടു . പെട്ടെന്ന് അവൾ കണ്ണു തുറന്നപ്പോൾ കിരൺ കൈ പിൻവലിച്ചു

"എഡോ ഞാൻ ചുമ്മ പറഞ്ഞതാട്ടോ .. പോട്ടെ... ട്ട "

"നീ എന്താ ഇപോ കൈ വലിച്ചു കളഞ്ഞത് .. ഞാൻ എന്താ വല്ല തൊട്ടു കൂടായമ ഉള്ള ആരെങ്കിലും ആണോ അതോ "

"ങേ... അയ്യേ അത് പിന്നെ ഞാൻ പെട്ടെന്ന് കൈ വലിച്ചതാ അല്ലാതെ എന്ത് "

"ഒ നിനക്ക് അവൾ വന്നു തലയിലും കവിളിലും തടവിയപ്പോൾ ഒരു കുഴപ്പവും ഇല്ല ല്ലേ "

"ശേ നീ എന്താ ഒരുമാതിരി പിള്ളേരെ പോലെ , അവൾ വന്നു തടവിയപ്പോൾ ഞാൻ പറഞ്ഞില്ലേ നല്ല സുഖം ആയിരുന്നു അയ്യേ അല്ലാതെ "

"നീ അങ്ങനെ ഇപോ വേറെ ആരെയും കൊണ്ട് സുഖിക്കണ്ട നിനക്ക് വേണേൽ എന്നോട് പറഞ്ഞ മതി അതിന് ഞാൻ ഇവിടെ ഉണ്ട് . പിന്നെ ഒരു കാര്യം കൂടെ നമ്മുടെ പഠിത്തം കഴിയുമ്പോ എന്നെ അങ്ങു കെട്ടിക്കോണം കേട്ടല്ലോ"

കിരൺ ഞെട്ടി

"കല്യാണമോ ... "

"പിന്നല്ലാതെ ഞാൻ പിന്നെ ടൈം പാസിൽ നിന്നെ പ്രേമിക്കുവാ ന്ന് കരുതിയോ നീ??"

" അക്ഷ നിന്നെ കല്യാണം ഒക്കെ കഴിക്കുക എന്നത് എന്റെ വെറും ഒരു സ്വപ്നം മാത്രമാണ് റിയാലിറ്റി യിലേക്ക് വരുമ്പോ അതൊകെ നടക്കാത്ത കാര്യമല്ലേ"

" ഒരു കോപ്പും ഇല്ല മര്യാദക്ക് പഠിപ്പ് ഒക്കെ കഴിഞ്ഞു എന്നെ കെട്ടികോ ഇല്ലേ നിന്നെ യും കൊല്ലും ഞനും ചാവും "

അവൾ ഒരു കപട ചിരിയോടെ

💬 Comments

View all comments