0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.2K

പഠിപ്പ് കല്യാണം കഴിഞ്ഞും ആവമല്ലോ "

"ആ അതേ നമുക്ക് നോക്കാം .. പിന്നെ എനിക്ക് വേറൊരു കാര്യം പറയാന്നുണ്ട് "

"എന്താടാ"

"എടോ.. താൻ ഒന്ന് വെളിയിൽ നിന്നെ "

പ്രതാപൻ ഹാളിൽ സൈഡിൽ നിന്ന് പത്രം നോക്കുന്ന രാജശേഖരൻ ന്റെ ഡ്രൈവറോട് പറഞ്ഞു . അത് കേട്ടതും അയാൾ അപ്പോ തന്നെ ഹാളിൽ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി

"എന്താടാ "  എല്ലാം ശ്രദ്ധിച്ച രാജശേഖരൻ ശബ്ദം താഴ്ത്തി ചോദിച്ചു

" എടാ ഞാൻ കഴിഞ്ഞ ഇടക്ക് മറ്റേ അവളെ വീണ്ടും കണ്ടു"

" ആരെ??"  രാജശേഖരൻ ഒന്നും മനസിലാകാതെ ചോദിച്ചു

"എടാ ആരെ കണ്ടാൽ ആണ് ഞാൻ ഇങ്ങനെ ഒക്കെ നിന്നോട് വന്നു പറയുക ആലോചിച്ചു നോക്ക് "  പ്രതാപൻ പറഞ്ഞു

"നീ.... നീ പറയുന്നത് .... മീനു.... മീനാക്ഷി ??? "  രാജശേഖരൻ ന്റെ മുഖം ഇരുണ്ടു

"ആ അതേ അവളെ തന്നെ "

"എവിടെ വച്ച് " ...

അത് കേട്ടതും രാജശേഖരൻ സോഫയിൽ നിന്ന് എണീറ്റ് പോയി

"അത് ... നമ്മുടെ ഹോസ്പിറ്റലിൽ അവളുടെ മോനെ അഡ്മിറ്റ് ആക്കിയിട്ടുണ്ടായിരുന്നു.. അതുമല്ല അക്ഷര യുടെ ക്ലാസ് മേറ്റ് കൂടെയാണ് അവൻ അവളാണ് അവനെ അവിടെ ആക്കിയത് എന്തോ ആക്സിഡന്റ് കേസ് ആണ് "

"എന്നിട്ട്... എന്നിട്ട് നീ കണ്ടോ അവളെ "

"കണ്ടു "

"പ്രതാപാ....." രാജശേഖരൻ ന്റെ ഉച്ചത്തിൽ ഉള്ള വിളിയിൽ ഒരു ഭയം ഉണ്ടായിരുന്നു

"പക്ഷെ അവൾക്ക് എന്നെ മനസിലായോ ന്ന് ഉറപ്പില്ല ഞാൻ അങ്ങനെ മുഖം

💬 Comments

View all comments