0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.2K

കൊടുക്കാനും നിന്നില്ല പെട്ടെന്ന് തിരിഞ്ഞു പോന്നു ,"

"എടാ അക്ഷര യെ അവൾക്ക് അറിയാമോ"

"അതേ ന്ന് തോന്നുന്നു അവൾ ടെ ഫ്രണ്ടിന്റെ അമ്മയല്ലേ "

"എടാ അപ്പോ അവൾ ... അക്ഷര എല്ലാം അറിഞ്ഞു കാണുമോ"

"ഏയ് ഞാനും അത് ആദ്യം ഭയന്നു അവളെ അന്ന് വലിച്ചു വീട്ടിലേക്ക് ഞാൻ കൊണ്ടു പോന്നു അവൾ എന്നോട് കുറെ ചോദിച്ചു ഞാൻ എന്തിനാ മീനാക്ഷി യെ കണ്ടു പെട്ടെന്ന് ഇറങ്ങി പോന്നത് എന്നൊക്കെ . "

"എന്നിട്ട്?? "  രാജശേഖരൻ ന്റെ മുഖത്ത് ആകാംഷ നിറഞ്ഞു

"എന്നിട്ട് എന്താ ഞാൻ ഒന്നും പറഞ്ഞില്ല അതുമല്ല അവളും പറഞ്ഞു കാണാൻ സാധ്യതയില്ല പറഞ്ഞിരുന്നേൽ അക്ഷര എന്നോട് പെരുമാറുന്നത് ഒക്കെ മാറിയേനെ ഇതുവരെ അങ്ങനെ ഒന്നും ഇല്ല "

"ആ എന്തായാലും സൂക്ഷിക്കണം , ആ പയ്യനെ പറ്റി ഒന്ന് അന്വേഷിക്കണം അവൻ എന്ത് ഉദ്ദേശ്യം വെച്ചാണ് അവളുടെ കൂട്ടുകാരനായി കൂടിയിരിക്കുന്നത് ന്ന് അറിയണം ഒരുത്തനേം വിശ്വസിക്കാൻ പറ്റില്ല "

"ഹേയ് അങ്ങനെ ഒന്നും ഇല്ലട അവൻ ഒരു അയ്യോ പാവിയാ .. പിന്നെ അവർ ഇപോ ഫുൾ ദാരിദ്ര്യമാണ് അന്ന് ഹോസ്പിറ്റലിൽ ബിൽ ഒക്കെ അക്ഷരയാണ് അടച്ചത് ന്ന് പറഞ്ഞിരുന്നു "

" ഹം.... എടാ പക്ഷെ ..... നമ്മൾ സൂക്ഷിക്കണം കാരണം ഞാൻ പറയാതെ തന്നെ നിനക്കാറിയമല്ലോ ല്ലേ നമ്മൾ ഈ അനുഭവിക്കുന്ന എല്ലാം ആരുടെയാണ് ന്ന് "

"അറിയാം അറിയാം നമുക്ക് നോക്കാം "

ഇവരുടെ സംസാരം എല്ലാം മുകളിൽ നിന്ന്

ഹരി കേൾക്കുന്നുണ്ടായിരുന്നു.

.............................................................................

💬 Comments

View all comments