Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]
ഉച്ചക്ക് ക്യാന്റീനിൽ അക്ഷരയും ജെറിയും കിരണും കൂടാതെ ക്ലാസിലെ അവരുടെ കുറച്ചു കൂട്ടുകാരും ഒക്കെ കൂടിയിട്ടുണ്ട്
"എല്ലാർക്കും എന്താ വേണ്ടത് എന്നു വച്ച വാങ്ങി കഴിച്ചോ ട്ടാ കിരൺ ന്റെ ചിലവാണ് ഉടനെ ഒന്നും ഇനി ഇങ്ങനെ ഒന്ന് കാണില്ല "
അക്ഷര പറഞ്ഞു
എല്ലാരും അതിനെ ഏറ്റു പിടിച്ചു
അവർ ഓരോന്ന് ഒഡർ ചെയ്ത് അതൊകെ കഴിച്ചുകൊണ്ടൊരിക്കുമ്പോൾ അവിടേക്ക് ഐശ്വര്യ കയറി വന്നു
" ഹായ് ഐശ്വര്യ വാ ഇരിക്ക് "
കിരൺ അവളെ കണ്ട ഉടനെ പറഞ്ഞു
അക്ഷരക്ക് അത് പിടിക്കുന്നില്ലന്ന് അവളുടെ മുഖത്ത് നിന്നും ജെറിക്ക് മനസിലായിരുന്നു
"ഹും.. " ഐശ്വര്യ ഒന്നു പുച്ഛിക്കുക മാത്രം ചെയ്തു
"എന്താടോ"
കിരൺ പിന്നെയും ചോദിച്ചു
"നിന്നോട് എത്ര പറഞ്ഞാലും നിനക്ക് മനസിലാവില്ല ല്ലേ " അവൾ ചീറികൊണ്ട് കിരൺ നു നേരെ വന്നു
"എ... എന്ത്.. എന്ത് മനസിലാവില്ല ന്ന് " കിരൺ ഒന്നും മനസ്സിലാവാതെ ചോദിച്ചു
" നീ ഇവൾക്ക് ഒപ്പം ഇപ്പോഴും നടക്കുവാ ല്ലേ നിന്നെ വണ്ടി ഇടിപ്പിച്ചു കിടത്തിയിട്ടും നിനക്ക് നാണം ഇല്ലാലോ "
"ദേ ഐശ്വര്യ മര്യാദക്ക് സംസാരിക്കണം "
അക്ഷര ചാടി എണീറ്റു
" പിന്നെ നിനക്ക് എന്ത് മര്യാദ . നീ ഇവനെ പ്രേമം അഭിനയിച്ചു കൊണ്ടു നടക്കുന്നത് എന്തിനാ ന്ന് എനിക്ക് അറിയാം "
" എടീ..." അക്ഷര അവളെ തല്ലാൻ ഓങ്ങിയപോൾ ജെറി ഇടക്ക് വീണു
"ദെ ഐശ്വര്യ ഇത്ര നേരം ഞാൻ ക്ഷമിച്ചു നീ എന്തൊക്കെയാണ് ഈ പറയുന്നത് "
"ഞാൻ
💬 Comments
View all comments