0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.2K

പറഞ്ഞത് സത്യം ഞാൻ നിനക്ക് അന്ന് അയച്ചു തന്നതല്ലേ ഇവളുടെ വായ് കൊണ്ട് തന്നെ പറയുന്നത് "

"അതൊകെ ശരിയായിരിക്കാം പക്ഷെ ഇപോ അങ്ങനെ ഒന്നും ഇല്ല നീ പൊക്കെ"

"ഐശ്വര്യ നീ കരുതുന്ന പോലെ അല്ല ഒന്നും " കിരൺ പറഞ്ഞു

"നീ.... നീ എത്ര കൊണ്ടാലും പഠിക്കില്ല ടാ ... നിന്നെ ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാണ് ഞാൻ പറയുന്നത് ... ഇവൾ... ഇവൾ നിന്നെ കൊല്ലും നീ സൂക്ഷിച്ചോ "

"എടീ...."  അക്ഷര വീണ്ടും അവൾക്ക് നേരെ തല്ലനായി ചീറി . പെട്ടെന്ന് കിരൺ അവളെ വട്ടം കയറി പിടിച്ചു

"അക്ഷര എന്താ ഇത് അവൾ എന്തെങ്കിലും പറഞ്ഞെന്നു കരുതി "

"എടാ അവൾ പറയുന്ന കേട്ടോ.... ഞാൻ നിന്നെ കൊല്ലും എന്ന് ... നീ കേട്ടില്ലേ അത് "

അക്ഷര കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

"ദേ ഐശ്വര്യ ഞാൻ ഇത്രേ നേരം മാന്യമായി ആണ് പെരുമാറിയത് . അടിസ്ഥാനരഹിതമായി ഇങ്ങനെ ഓരോന്നോകെ പറഞ്ഞ പിന്നെ ഞാൻ അതൊക്കെ മറക്കും കേട്ടല്ലോ "  കിരൺ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു

അവിടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാം അവർക്ക് ചുറ്റും കൂടി

"ഒ നിനക്ക് കൊണ്ടല്ലേ .. എന്ന കേട്ടോ നിന്നെ അവൾ കൊല്ലും നിന്റെ അച്ചനെ കൊന്നത് പോലെ "

"ഐശ്വര്യ......." .

കിരൺ ന്റെ അലർച്ച ഒരു ഇടിവാൾ പോലെയാണ് അക്ഷരയുടെ കാതിലേക്ക് കയറിയത് അവൾ കസേരയിലേക്ക് ഇരുന്നു പോയി

ജെറി ഉൾപ്പടെ എല്ലാവരും അന്തം വിട്ട് നിൽക്കുകയാണ്

"നീ...നീ ...

💬 Comments

View all comments