0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.1K

അവൾ ഒരു ചമ്മലോടെ ചോദിച്ചു

"ഏയ് അതല്ല ഈ സമയത്ത് ?? നീ ഇന്ന് കോളേജിൽ പോയില്ലേ അപ്പോൾ ??"

"പോയല്ലോ ... ഉച്ചക്ക് ശേഷം ഇറങ്ങി ഇങ് പോന്നു "

"ആഹാ കട്ട് അടിച്ചോ അടിപൊളി  "

"എങ്ങനെ ഉണ്ടടാ നിനക്കിപ്പോ "

ഐശ്വര്യ കിരൺ ന്റെ തലയിൽ ഒന്ന് തലോടികൊണ്ടു ചോദിച്ചു.  ഇതൊകെ ജെറി അത്ഭുതത്തോടെ നോക്കുന്നുണ്ട്

"ഇപോ കുഴപ്പം ഒന്നും ഇല്ല നീ ഇരിക്ക് "  കിരൺ പറഞ്ഞു

"ഞാൻ നിന്നോളാ , അല്ല അമ്മ എന്തേ ?  "

"അമ്മ വീട് വരെ പോയതാ വരും വൈകിട്ട് '

" ഇതൊക്കെ വേഗം റെഡി ആയിട്ട് വേഗം കോളേജിലേക്ക് വാ നീ ഇല്ലാതെ അവിടെ ഒരു രസവും ഇല്ലട "

കൊഞ്ചലോടെയുള്ള അവളുടെ സംസാരം ജെറിയെ പോലെ തന്നെ കിരണിനെയും അത്ഭുതപെടുത്തി  , കിരൺ അവനെ ഒന്നു നോക്കിയപ്പോൾ ജെറി എനിക്കൊന്നും അറിയില്ല എന്ന രീതിയിൽ കൈ മലർത്തി

" എടി നീ ഇവനെ കാണാൻ വേണ്ടിയാണോ ക്‌ളാസ് ഒക്കെ കട്ട് ആക്കി വന്നത് , അതിനാണേൽ വൈകിട്ട് അക്ഷര വരുമല്ലോ അവളൂടെ കൂടെ ഇങ് വന്നാൽ പോരായിരുന്നോ "

ജെറിയുടെ വാക്കുകൾ കേട്ട് അവളുടെ മുഖം മാറുന്നത് രണ്ടുപേരും ശ്രദ്ധിച്ചു

"ഹും അക്ഷര അവളുടെ കൂടെ എന്റെ പട്ടി വരും , ഇത്രയൊക്കെ നടന്നിട്ടും നിനക്ക് മതിയായില്ല ല്ലേ കിരണേ .. നിന്നെ ഈ കോലത്തിൽ ആക്കിയതിന് പിന്നിൽ വരെ അവൾ ആണ് , എനിക്ക് ഉറപ്പുണ്ട് "

"ദെ

💬 Comments

View all comments