Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]
ഐശ്വര്യ ചുമ്മ അനാവശ്യം പറയല്ലേ "
ജെറി യുടെ ശബ്ദം ഒക്കെ മാറിയിരുന്നു
"ഞാൻ ഒരു അനാവശ്യവും പറഞ്ഞില്ല. കിരണേ നീ സൂക്ഷിക്കുക അവളെ വിശ്വസിക്കരുത് . പിന്നെ അവൾ കാണിക്കുന്ന സ്‌നേഹം കണ്ടു മനം മറന്നു നീ യഥാർത്ഥ സ്നേഹത്തെ കണ്ടില്ലന്ന് നടിക്കരുത് , ഒരുദിവസം ചില സത്യങ്ങൾ അറിയുമ്പോൾ അതിന് കുറ്റബോധം ഉണ്ടാവും ഞാൻ പറഞ്ഞന്നെ ഉള്ളൂ "
ശബ്ദം ഒക്കെ ഇടറി അവൾ പറഞ്ഞത് കേട്ട് ജെറിയും കിരണും ഒരേപോലെ മുഖത്തോട് മുഖം നോക്കി
"ഐശ്വര്യ നീ .."
"ഹേയ് ആ അതൊകെ പോട്ടെ, നീ ഒന്ന് ശ്രദ്ധിക്കണം. നീ വേഗം ഇതൊകെ മാറി കോളേജിൽ വാട്ടാ .. ഞാൻ അപ്പോ പോവാ 4 മണിക് കോളേജിന് ഫ്രണ്ടിൽ ചെല്ലണം ചേട്ടൻ വിളിക്കാൻ വരുമ്പോ എന്നെ അവിടെ കണ്ടില്ലേ പിന്നെ അത് മതി "
അവൾ അതും പറഞ്ഞു അവന്റെ കവിളിൽ ഒന്ന് തലോടി പുറത്തേക്ക് നടന്നു
ഐശ്വര്യ പുറത്തേക്ക് പോയ ഉടനെ ജെറി അവനിരുന്ന കസേര ബെഡിന് അടുത്തേക്ക് നീക്കി ഇട്ടു
"എടാ എന്താടാ അവൾ പറഞ്ഞതൊക്കെ "
"എന്റെ ജെറി എനിക്ക് ഒന്നും അറിയില്ല ആദ്യമായ് ആണ് ഇവൾ ഇങ്ങനെ ഒക്കെ പെരുമാറുന്നത് എന്നോട് "
"എടാ അവൾക്ക് നിന്നോട് എന്തോ ഉണ്ടന്ന് എനിക്ക് നല്ല സംശയം ഉണ്ട് കേട്ടോ "
" എടാ എനിക്കും അങ്ങനെ ഒക്കെ തോന്നി പക്ഷെ അവൾ എന്തോ സത്യം അറിയുമ്പോ കുറ്റബോധം തോന്നും എന്നൊക്കെ പറഞ്ഞത് എന്താ എനിക്ക് ഒന്നും കത്തിയില്ല "
💬 Comments
View all comments