Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]
ഒരു നല്ല സുഹൃത്ത് തന്നെ ആയിരിക്കും . പിന്നെ ഇവൾ അക്ഷര , ഞാൻ താലി കെട്ടിയില്ല എന്നെ ഉള്ളൂ ഇവൾ എന്റെ ഭാര്യ തന്നെ ആണ് . അവളെ പറ്റി ഇനി നിന്റെ വായിൽ നിന്ന് എന്തെങ്കിലും മോശം വാക്കുകൾ വന്നാൽ... നീ വിവരം അറിയും കേട്ടല്ലോ " കിരൺ പറഞ്ഞു നിർത്തി
അവന്റെ വേറൊരു മുഖം കണ്ടു ക്ലാസിൽ എല്ലാവരും അന്തവിട്ടിരിക്കുകയാണ്
"അക്ഷര നീ പോയ് ഇരുന്നോ " അവൻ അവളുടെ കൈ വിട്ടു , അവൾ അവളുടെ സീറ്റിലേക്ക് പോയി
ഐശ്വര്യ ക്രോധമായ മുഖത്തോടെ അവനെ നോക്കിക്കൊണ്ടിരുന്നു
"എന്താടി നോക്കുന്നെ... പോയ് നിന്റെ പണി നോക്കടി "
ജെറി അതും പറഞ്ഞു കിരന്റെ നേരെ തിരിഞ്ഞു
"മിസ്റ്റർ കിരൺ അപ്പോ നീ ഉച്ചയ്ക്ക് പോയത് കല്യാണം ഉറപ്പിക്കാൻ ആയിരുന്നു ല്ലേ " ജെറിയവനെ തള്ളി പുറകോട്ട് കൊണ്ടുപോയി
"എടാ അല്ലെടാ... ഇവൾ കുറെ നാളായി അക്ഷര യെ ഇട്ട് ഇങ്ങനെ ഓരോന്ന് പറയുന്നു "
"അല്ല അവൾ ഉച്ചക്ക് പറഞ്ഞതൊക്കെ അപ്പോ വെറുതെ ആണല്ലേ.. ഞാൻ പേടിച്ചു ഇരിക്കുവായിരുന്നു "
"ആ അതേ ടാ നമുക്ക് പിന്നെ അക്കാര്യം സംസാരിക്കാം നീ വാ ഇപോ സർ വരും "
കിരൺ മനപൂർവം അവനിൽ നിന്ന് എല്ലാം മറച്ചു
അവർ അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടൊരുന്നപ്പോൾ മഹേഷ് സർ വന്നു
ക്ലാസ്സിനിടയിൽ കിരൺ നോക്കുമ്പോ അക്ഷര അവനെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു അവൻ ദേഷ്യത്തോടെ ക്ലാസ്സിൽ ശ്രദ്ധിക്കാൻ അവളോട് ആംഗ്യത്തിൽ കാട്ടി , അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി നേരെ നോക്കി
അങ്ങനെ കോളേജിലെ അന്നത്തെ ദിവസം കഴിഞ്ഞു കിരൺ അവളെ വീട്ടിൽ കൊണ്ടിറകി ,അവൾ ആവുന്ന പറഞ്ഞിട്ടും അവളുടെ വീട്ടിലേക്ക് അവൻ കേറിയില്ല പിന്നെ ഒരിക്കൽ ആവാം ന്ന് പറഞ്ഞിട്ട് അവൻ വീട്ടിലേക്ക് പോയി .
.............................................................................
ഐശ്വര്യ കോളേജിൽ നിന്ന് ഇറങ്ങി ഫോണ് എടുത്ത് ഹരി യുടെ നമ്പറിൽ വിളിച്ചു
"ഹലോ"
"ആരാണ് ഇത് ?? " സ്ത്രീ ശബ്ദം കേട്ട്
💬 Comments
View all comments