Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]
പ്ലാൻ എങ്കിൽ നിന്നെ ഞാൻ വല്ല കൊക്കേന്നും തള്ളി ഇടും പറഞ്ഞേക്കാ "
"ഒ പിന്നെ അയ്യടാ.. എനിക് നിന്നെയാണ് പേടി ... "
" പ്ഫ തെണ്ടി മര്യാദയ്ക്ക് മിണ്ടാണ്ടിരുന്നു കഴിചെ ക്ലാസ് ഇപോ തുടങ്ങും "
അവൾ അവന്റെ കൈകിട്ടു തല്ലികൊണ്ട് പറഞ്ഞു.
ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു അവർ രണ്ടും കൂടെ ഒരുമിച്ചു ക്ലാസ്സിലേക്ക് വന്നു .
അവരുടെ വരവ് നേരത്തെ ഫുഡും അടിച്ചു ക്ലാസ്സിൽ എത്തിയ ജെറി കണ്ടു
"ഓഹോ ... അപ്പോ കഴിഞ്ഞു ല്ലേ..??"
അവരെ കണ്ടു ഓടി വന്ന അവൻ പറഞ്ഞു
"എന്ത് കഴിഞ്ഞു ന്ന് ?" കിരൺ മനസ്സിലാവാതെ ചോദിച്ചു
"പോടാ പോടാ രണ്ടും കണക്കാ.. രാവിലെ എന്ത് മൊട ആയിരുന്നു ന്നിട്ട് ഇപോ നോക്കിയെ "
ജെറി അതും പറഞ്ഞു തിരിഞ്ഞതും ഇവരെ നോക്കി കലിപ്പോടെ ഇരിക്കുന്ന ഐശ്വര്യ യെ ആണ് കണ്ടത്
"എന്താടി നോക്കി പേടിപ്പിക്കുന്നെ??" അവൻ അവളുടേ നേരെ ആയി
ഇത് കണ്ട അക്ഷര നീരസത്തോടെ അവളെ ഒന്ന് കലിപ്പിച്ചു നോക്കിയിട്ട് അവളുടെ സീറ്റിലേക്ക് പോയി
"ടാ ജെറി നീ എന്തിനാ നീ അവളുടെ മെക്കിട്ട് കേറുന്നത്??"
കിരൺ അവനെ പിടിച്ചു മാറ്റി കൊണ്ട് ചോദിച്ചു
"ഊവ നിങ്ങൾ രണ്ടും കൂടെ ഉടക്കി ന്ന് അറിഞ്ഞു രാവിലെ മുതൽ ഇവളെ ഞാൻ ശ്രദ്ധിക്കുവാണ് എന്തൊരു സന്തോഷം ആയിരുന്നു ഇപോ നിങ്ങൾ ഒരുമിച്ച് വന്നപ്പോ അവളുടെ മുഖം നോക്കിയേ.... ഒറ്റ കുത്ത് വച്ചു കൊടുക്കണം "
ജെറി പിന്നെയും കിടന്നു ചാടി
"ടാ ടാ നിനക്ക് വല്ല പ്രാന്ത് ഉണ്ടോ?? നീ എന്തിനാ അവളെ നോക്കി ഇരിക്കുന്നെ?? നിനക്ക് ക്ലാസിൽ ശ്രദ്ധിച്ചുകൂടെ ??"
അവനെയും വലിച്ചു അവരുടെ സീറ്റിലെക്ക് പോകുന്ന വഴി കിരൺ ചോദിച്ചു
"അല്ല.... നീ എന്താ ഉദ്ദേശിക്കുന്നത്...
അയ്യടാ നോക്കി ഇരിക്കാൻ പറ്റിയ ഒരു സാധനം പോടാ നാറി "
അവർ രണ്ടും ചിരിച്ചുകൊണ്ട് സീറ്റിൽ ഇരുന്നു .. അപ്പോഴേക്കും ടീച്ചർ വന്നു ക്ലാസ് തുടങ്ങിയിരുന്നു . തന്റെ കയ്യിൽ ഇരുന്ന പേന
💬 Comments
View all comments