0%

Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]

Author : Kambikathakal Read All Parts 465

തുറന്നു

അവൻ ഉള്ളിലേക്ക് കയറി . അവനെയും വഹിച്ചുകൊണ്ട് ആ കാർ പാഞ്ഞു

കായലിന്റെ തീരത്തുള്ള ഒരു പഴയ ഫാക്ടറിയുടെ ഉള്ളിലേക്കാണ് ആ കാർ വന്നു നിന്നത് ,

പുറത്തേക് ഇറങ്ങിയ ഹരി ചുറ്റിനും നോക്കി ദൂരെ ആരോ ഒരു ചെയറിൽ ഇരിക്കുന്നുണ്ട്

കാർ ഓടിച്ചിരുന്നവൻ അങ്ങോട്ടെക്ക് ചെല്ലാൻ തമിഴിൽ അവനോട് പറഞ്ഞു

ഹരി പതിയെ അങ്ങോട്ട് നടന്നു

അടുത്തേക്ക് എത്തിയപ്പോൾ തന്നെ അവളുടെ മുഖം അവനു മനസിലായി ഐശ്വര്യ ആയിരുന്നു അത്

" ഹരി വരൂ... ഇരിക്കൂ"

അവൾ അവനെ അവിടെയുള്ള ചെയറിലേക്ക് ഇരിക്കാൻ ക്ഷണിച്ചു

" പ്ലീസ് എന്നെ വെറുതെ വിടൂ ... എനിക്ക് അവളെ കൊല്ലാൻ ആവില്ല പ്ലീസ് ഞാൻ കല്യാണം കഴിക്കാൻ നോക്കുന്ന പെണ്ണാണ് അവൾ പ്ലീസ് "

"ഹ ഹ ഹ ഹ ഹ ഹ.... നീ..... അവളെ കെട്ടാൻ....... ഹ ഹ ഹ ഹ "

അവൾ പൊട്ടി ചിരിച്ചു

" നിർത്തു ഈ ചിരി " ഹരി ക്ഷുഭിതനായി

" നിന്നോട് ഞാൻ പറഞ്ഞ കാര്യം എന്തായി "

" അത് തന്നല്ലേ ഞാൻ പറഞ്ഞത് അവളെ കൊല്ലാൻ എനിക്ക് പറ്റില്ല"

" ഡിയർ ഹരി... നിനക്ക് നിന്റെ ജീവനിൽ ഒരു വിലയും ഇല്ലേ??"

"പ്ലീസ് "  അവൻ കെഞ്ചി

" നിനക്ക് ഞാൻ 2 ചോയ്സ് തരാം ഇപ്പോൾ നല്ലൊരു ചാൻസ് വരുന്നുണ്ട് ഒന്നെങ്കിൽ നിനക്ക് അവളെ കൊല്ലാം ഇല്ലെങ്കിൽ സ്വയം മരിക്കാം.. "

അവൾ കണ്ണു കാണിച്ചപോൾ ആ കാർ ഓടിച്ച ആൾ ഒരു കത്തിയുമായി അവന്റെ അടുത്തേക്ക് വന്നു നിന്നു

"നോ... നോ.. എന്നെ ഒന്നും ചെയ്യരുത് എനിക്കു പറ്റില്ല... ..

കൊല്ലാൻ ആണേൽ നിങ്ങൾക്ക് കൊന്നൂടെ  എന്നെ എന്തിന് ??"

"ഹ ഹ ഹ നിന്നെ എന്തിന് എന്നോ... നീ തന്നെ അവളെ കൊല്ലണം ... അതാണ് കാവ്യ നീതി... എന്നാലെ... ........ "

" നോ.... ഞാൻ ഞാൻ എങ്ങനെ??"

" വരുന്ന ഞായറാഴ്ച കിരണും അവളും കൂടി മൂന്നാർ പോകുന്നുണ്ട്

💬 Comments

View all comments