0%

Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]

Author : Kambikathakal Read All Parts 1.3K

അവന്റെ കൈ അമ്മയുടെ കയ്യിൽ നിന്നും വിട്ടു

"കണ്ട നീ കരയുന്നു ഇതാ ഞാൻ പറഞ്ഞേ ആദ്യമേ, ഞാൻ പറയുന്നത് ഒക്കെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടേൽ മാത്രം ഞാൻ എല്ലാം പറയാം ന്ന് . "

"എന്തൊക്കെയാ അമ്മേ പറയുന്നേ... ഞാൻ... ഞാൻ അമ്മയുടെ മോൻ അല്ലെന്ന് ... അങ്ങനെ ഒന്നും പറയല്ലേ അമ്മേ എനിക്ക് സഹിക്കാൻ പറ്റില്ല"

കിരൺ കരഞ്ഞു തുടങ്ങി

"ഹ കരയാതെ ടാ.. നിന്നോട് ഒരു ദിവസം ഇത്  പറയേണ്ടി വരുമെന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ നീ എങ്ങനെയൊക്കെ പ്രതികരിക്കും ന്ന് ഞാൻ ആലോചിച്ചു വച്ചിരുന്നു, ദെ നീ ഇങ്ങോട്ട് നോക്കിയേ... "  അമ്മ അവന്റെ മുഖം പിടിച്ചു അമ്മയുടേ നേരെ പിടിച്ചു

"നീ എന്റെ വയറ്റിൽ ജനിച്ചില്ല നിനക്ക് ഞാൻ മുലപ്പാൽ തന്നിട്ടില്ല എന്നെ ഉള്ളൂ നീ എന്റെ മോൻ തന്നെ ആണ് അത് ഞാൻ ചാവുന്ന വരെ അങ്ങനെ തന്നെ ആയിരിക്കും. പിന്നെ ഞാൻ ബയോളജിക്കലി പറഞ്ഞതാ " അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു

കിരൺ കണ്ണോകെ കൈത്തലം കൊണ്ട് തുടച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഇരുന്നു

"അമ്മേ..."

"എന്താടാ"

"ആരാ എന്റെ ഒറിജിനൽ അമ്മ... എന്താ എന്റെ അച്ചന് സംഭവിച്ചത്... ഈ അമ്മ .... അമ്മ ആരാണ്??"

"ഹ ഹ , ഇത് നീ ചോദിക്കുന്ന ദിവസം നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് എത്ര കൊല്ലം ആയി ന്ന് അറിയാമോ "

"പറയമ്മെ"

"ആ പറയാം .. ഞാൻ മുന്നേ നിന്നോട് പറഞ്ഞില്ലേ നിന്റെ അമ്മാവന്റെ

💬 Comments

View all comments