Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]
ആയിരുന്നു മൂത്തത് ചേട്ടൻ രാജശേഖരൻ അതിനു താഴെ നിന്റെ അമ്മ അനുരാധ പിന്നെ ഞാൻ അനാമിക , പണ്ട് മുതലേ തലതെറിച്ച സ്വഭാവം ആയിരുന്നു ഞങ്ങളുടെ ചേട്ടന് . മര്യാദക് പഠിക്കില്ല അച്ചനെ വക വെക്കില്ല അച്ചന്റെ കാശ് മുഴുവൻ ദൂർത്തടിച്ചു നടക്കും
നാട്ടിലെ കുട്ടികളും ആയി അടിയും വഴക്കും ചൂത് കളിയും ഒക്കെ ആയി ആകെ അലമ്പുണ്ടാക്കി നടക്കൽ. അയാളുടെ ആ നടപ്പ് ന്റെ അനുഭവിക്കുന്നത് മുഴുവൻ ഞങ്ങളും , അവസാനം ഞങ്ൾക്ക് വഴി നടക്കാൻ പോലും പറ്റാത്ത അവസ്‌ഥ ആയപ്പോൾ അച്ഛൻ ചേട്ടനെ ഞങ്ങളുടെ ഒരു വകയിലെ ബന്ധുവിന്റെ വീട്ടിലേക്ക് ബോംബെക്ക് അയച്ചു, .
എന്നാൽ അത് വലിയ ഒരു അപകടം ആയിരുന്നു അവിടെ പോയി അവിടുത്തെ വീട്ടിലെ പെണ്ണിനെ മാനഭംഗപെടുത്താൻ നോക്കിയ കാര്യം ഒക്കെ വീട്ടിൽ അറിഞ്ഞപ്പോ അച്ഛൻ ആകെ തകർന്നു പോയി. അവിടുന്ന് തിരികെ നാട്ടിൽ എത്തിയ ചേട്ടനെ ഞങ്ൾ 2 പെണ്ണുങ്ങൾ ഉള്ള വീട്ടിൽ എന്ത് ധൈര്യത്തിൽ കയറ്റും എന്നും പറഞ്ഞു പുറത്താക്കി. അത് അയാൾക്ക് സഹിച്ചില്ല കള്ളും കഞ്ചാവും കൂട്ടുകെട്ടും ഒക്കെ ആയി അയാൾ അയാളുടെ വഴിക്ക് പോയി. അങ്ങനെ കുറെ കാലം പോയി ഞാൻ നേഴ്സിങ് പഠിക്കാൻ ബാംഗ്ലൂർ ചേർന്നു. ചേച്ചി പഠിത്തം ഒക്കെ കഴിഞ്ഞു അച്ചന്റെ കൂടെ ബിസിനസ് ഒക്കെ നോക്കാൻ തുടങ്ങി .ഞാൻ അന്ന് ബാംഗ്ലൂർ ൽ നേഴ്സിങ് പഠിക്കുന്ന സമയം . ഒരു ദിവസം നിന്റെ അമ്മയുടെ കോൾ ഹോസ്റ്റലിൽ വന്നു അടുത്ത അവധി ദിവസം നോക്കി പെട്ടെന്ന് നാട്ടിലേക്ക് വരാൻ. സന്തോഷത്തോടെ വീട്ടിൽ എത്തിയ എന്നെ വരവേറ്റത് നിന്റെ ചേച്ചി ഇപോ ഗർഭിണിയാണ് എന്നുള്ള അവളുടെ രഹസ്യമാണ് . ആരാണ് ഉത്തരവാദി എന്നുള്ള ചോദ്യത്തിന് അവൾ തന്ന ഉത്തരം ഞങ്ങളുടെ കമ്പനിയിൽ പുതുതായി മാനേജർ ആയി വന്ന ഒരു ചെറുപ്പക്കാരന്റെ പേര് മോഹൻ കുമാർ ആയിരുന്നു അതായത് നിന്റെ അച്ഛൻ, ഞാൻ അയാളെ പോയി കണ്ടു , അയാൾക്ക് അവളെ കല്യാണം കഴിക്കണം അവളെ ചതിക്കാൻ ഒരു ഉദ്ദേശ്യവും ഇല്ല എന്നായിരുന്നു അയാൾ
💬 Comments
View all comments